ഒമാനില്‍ സാമൂഹിക പ്രവര്‍ത്തനരംഗത്തെ സജീവ സാന്നിധ്യം; ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി യുവാവ് മരിച്ചു

New Update

publive-image

മസ്‌കത്ത്: സഹമിൽ നിർമാണ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്ന പുനലൂർ സ്വദേശി നന്ദു അശോകൻ (27) തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മരിച്ചു. പനി ബാധിച്ച നന്ദു ചികിത്സയ്ക്കായി നാട്ടിലേക്കു പോയതായിരുന്നു.

Advertisment

ഒമാനിലെ സഹമില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു നന്ദു. അടുത്തകാലത്ത് ഒമാനില്‍ നാശനഷ്‍ടം വിതച്ച ശഹീന്‍ ചുഴലിക്കാറ്റിന് ശേഷം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം രംഗത്തുണ്ടായിരുന്നു. പിതാവ് - അശോകന്. മാതാവ് - ലാലി. സഹോദരന്‍ - സനന്ദു

Advertisment