നെഹ്‌റു ജയന്തി; കെപിസിസി സിമ്പോസിയം സംഘടിപ്പിക്കും

New Update

publive-image

Advertisment

രാഷ്ട്രശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 132-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നവംബര്‍ 14ന് രാവിലെ 10ന് കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് 'ജവഹര്‍ലാല്‍ നെഹ്‌റു; ദര്‍ശനവും സമകാലിക പ്രസക്തിയും' എന്ന വിഷയത്തില്‍ സിമ്പോസിയവും സംഘടിപ്പിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സിമ്പോസിയം ഉദ്ഘാടനം ചെയ്യും.മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ജാന്‍സി ജെയിംസ്,ഡോ.അച്യുത്ശങ്കര്‍ എസ് നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സമുന്നതരായ നേതാക്കള്‍ സിമ്പോസിയത്തില്‍ പങ്കെടുക്കും.

ജില്ലാ-ബ്ലോക്ക്, മണ്ഡലം, ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ജയന്തി ആഘോഷം സംഘടിപ്പിക്കും. കൂടാതെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പദയാത്ര സംഘടിപ്പിക്കും.ബി.ജെ.പി. സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരെയും തൊഴിലില്ലായ്മക്കെതിരെയും ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി എഐസിസിയുടെ ആഹ്വാന പ്രകാരം നടത്തുന്ന ജനജാഗ്രന്‍ അഭിയാന്‍' (ജനജാഗ്രത ക്യാമ്പയിന്‍) പ്രക്ഷോഭങ്ങളുടെ ഭാഗമായി നവംബര്‍ 14ന് പദയാത്രകള്‍ക്ക് തുടക്കമാകും.

Advertisment