അസം വെടിവയ്പ് മുസ് ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: പോപുലർ ഫ്രണ്ട്

New Update

publive-image

അമ്പലപ്പാറ: അസമിലെ ദറങ് ജില്ലയില്‍ ബിജെപി ഭരണകൂടം പോലിസിനെ ഉപയോഗിച്ച് ഗ്രാമീണര്‍ക്കുനേരെ നടത്തിയ നരനായാട്ട് മുസ്‌ലിം ഉന്‍മൂലനമെന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിൻകര പറഞ്ഞു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അമ്പലപ്പാറ ഏരിയ കമ്മിറ്റി 'അസം മുസ്‌ലിം വംശഹത്യയ്ക്ക് കളമൊരുങ്ങുന്നു, വംശവെറിയന്‍മാരെ കരുതിയിരിക്കുക' എന്ന വിഷയത്തെ ആസ്പദമാക്കി പിലാത്തറ സെന്ററിൽ നടത്തിയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

പതിറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്ന ഭൂമിയില്‍ നിന്ന് ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ കാര്യമായ പ്രകോപനമൊന്നുമില്ലാതെയാണ് പോലിസ് വെടിവെച്ചത്. പോലിസിന്റെ ഏകപക്ഷീയമായ ആക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചത്. ഇവരെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിച്ച് പൗരത്വം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വെടിയേറ്റു വീണയാളെ പോലിസും ഫോട്ടോഗ്രാഫറും വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് ഹിന്ദുത്വ ഭരണകൂടം വളര്‍ത്തുന്ന മുസ്ലിം വിദ്വേഷത്തിന്റെ പ്രകടമായ തെളിവാണെന്ന് സിദ്ദിഖ് തോട്ടിൻകര പറഞ്ഞു.

വിശദീകരണ പൊതുയോഗത്തില്‍ പോപുലര്‍ഫ്രണ്ട് അമ്പലപ്പാറ ഏരിയ പ്രസിഡന്റ് സത്താർ പിലാത്തറ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷമീർ അലി പിലാത്തറ നന്ദി പറഞ്ഞു.

Advertisment