സാമൂഹിക പ്രവർത്തകനും കെ.എം.സി.സി ജിദ്ദ അൽ ഹംറ ഏരിയാ കമ്മറ്റി പ്രസിഡന്‍റുമായിരുന്ന മുഹമ്മദലി ചേലക്കര നാട്ടില്‍ നിര്യാതനായി

New Update

publive-image

Advertisment

തൃശ്ശൂർ/ജിദ്ദ: കെഎംസിസി അല്‍ ഹംറ ഏരിയാ കമ്മറ്റി പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനുമായ മുഹമ്മദലി ചേലക്കര (53) നാട്ടില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. തൃശൂര്‍ ചേലക്കര-ചേലക്കാട്, കായാമ്പൂവം ചേരിക്കതൊടിയില്‍ മുഹമ്മദ് എന്ന കുഞ്ഞുമണി ഉസ്താദിന്റെ മകനാണ്.

ഇദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് തുടര്‍ ചികിത്സയ്ക്കായി നാട്ടില്‍ പോയതായിരുന്നു. തൃശൂര്‍ മിഷന്‍ ഹോസ്പിറ്റലില്‍ ചികിത്സ കഴിഞ്ഞു വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് മരണം. ഭാര്യ: ജമീല, മക്കൾ: മുഹമ്മദ് കാസിം, മുഹമ്മദ് ഷാഫി, മൈമൂന, മുഹമ്മദ് ഇഖ്ബാൽ. മരുമക്കൾ: ജസ്ന, ഷിഹാബ്, ഹസീബ.

Advertisment