അനുപമയുടെ സമരം മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു: ജബീന ഇർഷാദ്

New Update

publive-image

Advertisment

തിരുവനന്തപുരം: അനുപമയുടെ സമരം മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവിച്ചു. രാജ്യം ശിശുദിനം ആഘോഷിക്കുമ്പോൾ ഒരമ്മ തന്റെ കുഞ്ഞിനെ തിരികെ കിട്ടാൻ ശിശുക്ഷേമ സമിതിയുടെ മുന്നിൽ രാപ്പകൽ സമരം ചെയ്യുകയാണ്. ആ അമ്മയെ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രി തന്റെ ധാർഷ്ട്യം മാറ്റിവെച്ച് അനുപമയുടെ വിഷയത്തിൽ ഇടപെടണം.

കോടതി പോലും വിമർശിച്ച ശിശുക്ഷേമ സമിതിയിലെ സ്വന്തക്കാരനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ഒളിച്ചുകളിയെന്ന് അവർ കുറ്റപ്പെടുത്തി. ദത്ത് നൽകിയ കുഞ്ഞിനെ സർക്കാർ ഏറ്റെടുത്ത് ഡി.എൻ.എ ടെസ്റ്റ് നടത്തിയതിനു ശേഷം അനുപമക്ക് നൽകണം. കുട്ടിക്കടത്തിന് കൂട്ടുനിന്നവരെ ശിക്ഷിക്കുകയും വേണം.

Advertisment