/sathyam/media/post_attachments/BlWEgUXljVxenUNZPU6k.jpg)
കോങ്ങാട് :ബിജെപി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലാപ്പറ്റ മേഖല അസംഘടിത തൊഴിലാളികളുടെ സൗജന്യ രജിസ്‌ട്രേഷൻ നടന്നു .മേഖലാ തല ഉദ്‌ഘാടനം പഞ്ചായത്ത് കമ്മിറ്റി വൈ. പ്രസിഡൻറ് സി.ചന്ദ്രമോഹനൻ നിർവ്വഹിച്ചു.ബിജെപി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.എ.സജീവ് കുമാർ അധ്യക്ഷനായി.
മേഖലയിൽ അസംഘടിത തൊഴിലാളികളായ മുഴുവൻ പേരെയും ഇ - ശ്രം കാർഡ് പോർട്ടലിൽ ചേർക്കുന്നതിനു വേണ്ടി സൗജന്യ രജിസ്‌ട്രേഷൻ നടത്തി നൽകുമെന്നും അതിനായി കടമ്പഴിപ്പുറം വായില്ല്യാംകുന്ന് സേവാഭാരതി സേവാ കേന്ദ്രത്തിൽ സൗകര്യം ഉരുകിയിട്ടുള്ളതായും അവർ പറഞ്ഞു.ബിജെപി ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി കെ നിഷാദ്, എൻ. സച്ചിദാനദൻ, എം.മുരളി എന്നിവർ സംസാരിച്ചു.