അക്കര ഇക്കര കടക്കാൻ വഴിതെളിയും- അരുണാപുരം മിനി ഡാമിനും പാലത്തിനും പുതിയ ഭരണാനുമതി നൽകും -മന്ത്രി റോഷി അഗസ്ത്യൻ

New Update

publive-image

Advertisment

പാലാ: വേനലിൽ പാലാ നഗരത്തിൽ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിനായി മുൻ ധനകാര്യ മന്ത്രി കെ.എം.മാണി ധനകാര്യമന്ത്രിയായിരുന്ന സമയത്ത് വിഭാവനം ചെയ്ത് അംഗീകരിച്ച് അരുണാപുരം കോളജ് കടവിൽ നിർമ്മാണം ആരംഭിക്കുകയും സാങ്കേതിക കാരണങ്ങളാൽ നിർമ്മാണ വേലകൾ തടസ്സപ്പെടുകയും ചെയ്ത അരുണാപുരം മിനി ഡാമും പാലവും നിർമ്മാണം പുനരാരംഭിക്കുന്നതിനായി പുതിയ ഭരണാനുമതി ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ത്യൻ അറിയിച്ചു.കേരള കോൺ.( എം) മുത്തോലി വെള്ളിയേപ്പള്ളിയിൽ സംഘടിപ്പിച്ച മേഖലാ കൺവൻഷനിൽ എത്തിയപ്പോൾ നാട്ടുകാർ ചേർന്ന് നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

2014-ൽ ഭരണാനുമതിയും 2015-ൽ സാങ്കേതിക അനുമതിയും ഈ പദ്ധതിക്ക് നൽകി 2016-ൽ കരാർ നൽകിയ മിനി ഡാമിൻ്റെ പണികൾ പുരോഗമിക്കവെ ഡിസൈൻ പ്രകാരമുള്ള ലെവലിൽ ഫൗണ്ടേഷൻ ഉറപ്പിക്കുന്നതിനായി ഉറപ്പുള്ള പാറ ലഭ്യമാവാതെ വന്നതിനെ തുടർന്നാണ് നിർമ്മാണം നിലച്ചത്.പിന്നീട് പുതിയ രൂപകൽ പനയോടെ 2018-ൽ വീണ്ടും അംഗീകാരം നൽകിയിരുന്നുവെങ്കിലും പഴയ കരാർ വ്യവസ്ഥയിൽ നിലവിലെ കരാറുകാരൻ തുടർ പണികൾ നടത്തിയിരുന്നില്ല.തർക്കം കോടതി കയറിയതോടെ നീണ്ടു പോയി.പുതിയ പ്ലാനും ഡിസൈനും എസ്റ്റിമേററും അനുസരിച്ച് പദ്ധതി റീവർക്ക് ചെയ്ത് ഇനി നടപ്പാക്കണം. മുൻ വർഷങ്ങളിലെ ബജറ്റിലും പദ്ധതി ഇടം പിടിച്ചിരുന്നില്ല.

മീനച്ചിലാറിൻ്റെ ഇരുകരകളെ ബന്ധിപ്പിച്ച് 75 മീറ്റർ നീളത്തിലും 4 മീറ്റർ ഉയരത്തിലും ജലം സംഭരിക്കാവുന്ന വിധമാണ് ഷട്ട റോഡു കൂടിയ മിനി ഡാം വിഭാവനം ചെയ്തിരുന്നത്.ഇതോടൊപ്പം 7.5 മീറ്റർ വീതിയിൽ പാലവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ തുടർനടപടികൾ ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു. ആവശ്യമായ റിപ്പോർട്ടിനായി നിർദ്ദേശിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. മേഖലാ സമ്മേളനം കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി ഉദ്ഘാടനം ചെയ്തു. വില്ലേജ് കുടിവെള്ള പദ്ധതിയുടെ വിപുലീകരണവും ഉടൻ പൂർത്തിയാക്കണമെന്ന് ജോസ്.കെ.മാണിയും നിർദ്ദേശിച്ചു.

മണ്ഡലം പ്രസിഡണ്ട് ടോബിൻ. കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ്, ജോസ് ടോം., ചെറിയാൻ പാലമറ്റം, അഡ്വ.കെ.ടി.ജോസഫ്, ഷാജി ജോസ്, രൺദീപ് മീനാഭവൻ, ജോസഫ് പാലത്താനത്ത് എന്നിവർ പ്രസംഗിച്ചു.

Advertisment