രാജ്യത്തെ കർഷക പോരാളികൾക്ക് അഭിവാദ്യങ്ങൾ വെൽഫെയർ പാർട്ടി

New Update

publive-image

Advertisment

മണ്ണാർക്കാട് : കർഷക ബില്ല് പിൻവലിപ്പിച്ച വിഷയത്തിൽ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആര്യമ്പാവിലും അലനല്ലൂർ ടൗണിലും ആഹ്ലാദ പ്രകടനങ്ങൾ നടത്തി.

ആര്യമ്പാവിൽ നടന്ന പ്രകടനം ജില്ലാ മീഡിയ സെക്രട്ടറി കെ.വി അമീർ ഉം അലനല്ലൂർ ടൗണിൽ നടന്ന പ്രകടനം മണ്ഡലം പ്രസിഡന്റ് ജമാൽ എടത്തനാട്ടുകരയും ഉദ്ഘാടനം നിർവ്വഹിച്ചു. സംഘപരിവാറിന്റെ ജന വിരുദ്ധ ഭരണത്തിനെതിരെ തെരുവുകൾ ഇനിയും പ്രക്ഷുബ്ധമാവുമെന്നും കർഷക സമര വിജയം പുതിയ മുന്നേറ്റങ്ങൾക്ക് കരുത്ത് പകരുമെന്നും കെ.വി അമീർ പറഞ്ഞു.

publive-image

മണ്ഡലം സെക്രട്ടറി കെ.അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് മജീദ് കുന്നപ്പള്ളി, ട്രഷറർ സി.എ സഈദ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി.അഷ്റഫ്, സുബൈർ അരിയൂർ, സുഹൈറലി, സിദ്ധീഖ് കുന്തിപ്പുഴ, റഫീക് കെ.വി , റഹിം .പി, എൻ.പി അഷ്റഫ്, സി.എ. ഷാജഹാൻ , പി.വഹാബ് , കെ.പി.ഇഖ്ബാൽ, ടി.കെ.റഹിം, ഷെരീഫ്, അനീസ് തുടങ്ങിയവർ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.

Advertisment