41-കാരന്‍റെ ജീവൻ രക്ഷിക്കാൻ ബ്ലഡ് സ്റ്റെം സെൽ ദാതാക്കളെ തേടുന്നു

New Update
publive-image
അപൂർവ്വ രോഗമായ മൈലോഡിസ് പ്ലാസ്റ്റിക്ക് സിൻഡ്രോമും മൾട്ടിലീനേജ് ഡിസ്പ്ലാസിയയും ബാധിച്ച 41-കാരനായ അഭിലാഷിന്‍റെ ജീവൻ രക്ഷിക്കാനായി ബ്ലഡ് സ്റ്റെം സെൽ ഡോണറെ തേടുന്നു. ഹ്യൂമൻ ല്യൂക്കോസൈറ്റ് ആന്‍റിജനുമായി പൊരുത്തപ്പെടുന്ന വ്യക്തിയിൽ നിന്നാണ് ബ്ലഡ് സ്റ്റെം സെൽ തേടുന്നത്. പത്തനംതിട്ടക്കാരനായ അഭിലാഷ് കുമാർ ഡൽഹിയിൽ സിവിൽ എഞ്ചിനിയറാണ്. അദ്ദേഹത്തിന് ഭാര്യയും 11 വയസ്സുള്ള മകളുമുണ്ട്.
Advertisment
രക്താർബുദം പോലുള്ള രക്തത്തിലെ രോഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നോൺ-പ്രോഫിറ്റ് സംഘടനയായ ഡികെഎംഎസ് ബിഎംഎസ്‌ടി ഫൗണ്ടേഷൻ ഇന്ത്യ, അഭിലാഷിന് മാച്ചിംഗ് ആയ ഒരു ഡോണറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യയിലുടനീളമുള്ള ആളുകളിലേക്ക് എത്തിക്കുന്നതിനായി ഡികെഎംഎസ്-ബിഎംഎസ്‌ടി ഒരു വെർച്വൽ ഡ്രൈവ് ആരംഭിച്ചു കഴിഞ്ഞു, അഭിലാഷിനെപ്പോലുള്ള രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് അതിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: www.dkms-bmst.org/Abhilash
Advertisment