ആദിവാസി പെൺകുട്ടികൾക്ക് സുരക്ഷയും നീതിയും സർക്കാർ ഉറപ്പ് വരുത്തണം : വിമൻ ജസ്റ്റിസ് മൂവ്മെന്റ്

New Update

publive-image

Advertisment

അട്ടപ്പാടി: കാർ വാഷ് ഉടമയുടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി ഫായിസ കരുവാരക്കുണ്ട് ,ജില്ലാ ജനറൽ സെക്രട്ടറി സഫിയ ഇഖ്ബാൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷെബീറ സുലൈമാൻ, ഖദീജ, റുഖിയ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കാർ വാഷ് സ്ഥാപന ഉടമ ആദിവാസി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി സ്വതാൽപര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന്  നേതാക്കൾ പറഞ്ഞു. ലഹരിക്കടിപ്പെടുത്തി ആദിവാസി സ്ത്രീകളെയും യുവാക്കളെയും വലയിൽ വീഴ്ത്താനുള്ള നിരന്തര ശ്രമവും ഇയാൾ നടത്തുന്നു.പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെന്ന് പറയുന്നുണ്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ്. ഇതിനതിരെ പ്രതികരിച്ച ആദിവാസി തായ്കുല സംഘത്തിലെ സ്ത്രീകൾക്കും അവരുടെ ബന്ധുക്കൾക്കുമെതിരെ കള്ളക്കേസ് ചുമത്തുകയും ചെയ്തിട്ടുണ്ട്.

ആദിവാസി പെൺകുട്ടികൾക്ക് സുരക്ഷയും നീതിയും ഉറപ്പ് വരുത്തണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. തായ് കുല സംഘത്തിന് എല്ലാ പിന്തുണയും വിമൻ ജസ്റ്റിസ് വാഗ്ദാനം ചെയ്തു.സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്‌ വിമൻ ജസ്റ്റിസ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. ഫ്രറ്റേണിറ്റി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സാബിർ അഹ്സൻ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയംഗം അബ്ദു റഹീമും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Advertisment