New Update
/sathyam/media/post_attachments/EhIoH8ZuloByTbyTRROL.jpeg)
കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ പാലാ യൂണിറ്റിന്റെ 45 മത് വാർഷികം ഇന്ന് (20/11/21)- ശനിയാഴ്ച രാവിലെ പാലാ മിൽക്ക് ബാർ ആഡിറ്റോറിയത്തിൽ വച്ചു ചേർന്നു. യൂണിറ്റ് പ്രസിഡന്റ് ടോംസൺ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ പ്രൊഫ.സതീഷ് ചൊള്ളാനി, വി. സി.പ്രിൻസ്, ആനി ബിജോയ്, ലിസി കുട്ടി മാത്യു, മായ രാഹുൽ എന്നിവർ പങ്കെടുത്തു.
Advertisment
കെ എം സി എസ് എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. എ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ബിജോയി മണർകാട്ട്,(പ്രസിഡന്റ് )സാം മാത്യു (വൈസ്. പ്രസിഡന്റ് ) ടോംസൺ ജോർജ്,(സെക്രട്ടറി ) ജോളി എം. സി(ജോയിന്റ്. സെക്രട്ടറി ) അനസ് എം റ്റി (ട്രഷർ ) എന്നിവർ അടങ്ങിയ പുതിയ ഭരണസമിതിയേയും തിരഞ്ഞെടുത്തു..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us