New Update
Advertisment
തിരുവനന്തപുരം: വ്യാജ വീഡിയോയിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ക്കെതിരെ കേസ്. പറവൂര്‍ തിരിത്തിപ്പുറം സ്വദേശി എം.എസ്. രാജേന്ദ്രപ്രസാദ്, വടക്കേക്കര സ്വദേശി എ.എം. നയ്യിബ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ സതീശന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എഡിജിപി മനോജ് എബ്രഹാം കേസ് അന്വേഷിക്കാന്‍ ആലുവ എസ്.പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
മുനമ്പം സിഐക്കും അന്വേഷണ ചുമതല നല്‍കി. മുന്‍ പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേശ് ജി കുറിപ്പും പരാതി നല്‍കിയിരുന്നു.
പ്രതികള്‍ പ്രതിപക്ഷനേതാവിനെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിവിധ കേസുകളില്‍ ഇവര്‍ പ്രതികളാണ്.