/sathyam/media/post_attachments/SBnxu3MF9NXJnbTp6URS.jpg)
പാലക്കാട്:സഹകരണ മേഖലയിലെ സാധ്യതകളെക്കുറിച്ച് സമഗ്രമായി സംവദിക്കുന്നതിനും സഹകരണ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനുമായി ബിസിനസ് ന്യൂസ് സംഘടിപ്പിച്ച സഹകരണ സെമിനാറും പുരസ്‌ക്കാര വിതരണവും പാലക്കാട് ടോപ് ഇൻ ടൗണിൽ നടന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി, നിയമസഭ സ്പീക്കർ എം.ബി.രാജേഷ് എന്നിവർ ഓൺലൈനായി സമ്മേളനത്തെ അഭിസംബോധന ചെയ്തു.
സെമിനാർ ഉദ്ഘാടനം എ.പ്രഭാകരൻ എംഎൽഎ യും,പുരസ്‌ക്കാര വിതരണ ഉദ്ഘാടനം എംഎൽഎ ശാന്തകുമാരിയും നിർവഹിച്ചു. ബിസിനസ് ന്യൂസ് പത്രാധിപർ എസ്.വി.അയ്യർ അധ്യക്ഷനായി. എം.കെ.ദിനേശ് മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ബാങ്ക് സെക്രട്ടറിക്കുള്ള സംസ്ഥാന തല വ്യക്തിതല അവാർഡ് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ കരസ്ഥമാക്കി.
സഹകരണ മേഖലയിൽ ദേശീയ ശ്രദ്ധയാകർഷിച്ച പദ്ധതികൾക്കാണ് സംസ്ഥാന തല പുരസ്ക്കാരം. ശബരി ദാസ്, ഡോ.എം.കെ.ഹരിദാസ്, പി.എസ്.സുനിൽകുമാർ, കെ. എസ്.മണി,കൃഷ്ണപ്രസാദ് തുടങ്ങിയവർ സഹകരണ മേഖലയെ സംബന്ധിച്ച വിവിധ ആശയങ്ങൾ പങ്കുവച്ചു.
സഹകരണ മേഖലയെക്കുറിച്ചുള്ള പരിമിതമായ അറിവാണ് ഇതിനെ തകര്‍ക്കാന്‍ വേണ്ടി ശ്രമിക്കുന്നവർക്കുള്ളത്. നാട്ടുമ്പുറത്തെ സാധാരണക്കാർക്ക് ആശ്രയമാകുന്നതിലും അവരുടെ പ്രയാസങ്ങൾക്ക് അതിവേഗത്തിൽ ആശ്വാസം നൽകുന്നതിലും സഹകരണ ബാങ്കുകൾ നൽകുന്ന സേവനം ശ്രദ്ധേയമാണ്. സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് യോജിച്ച നടപടിക്രമങ്ങളുണ്ടാകണം പ്രസംഗകർ പറഞ്ഞു.