പിണറായി വിജയന് സ്വന്തക്കാരെ കുത്തിനിറയ്ക്കാനുള്ളതല്ല കേരളത്തിലെ സർവ്വകലാശാലകളെന്ന് കെ സുധാകരൻ

New Update
publive-image
പിണറായി വിജയന് സ്വന്തക്കാരെ കുത്തിനിറയ്ക്കാനുള്ളതല്ല കേരളത്തിലെ സർവ്വകലാശാലകളെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
Advertisment
ഫേസ്ബുക്ക് കുറിപ്പ്
എന്തൊരു ധിക്കാരം!
സർവ്വകലാശാലയുടെയുടെ നിയമ വ്യവസ്ഥകളെയാകെ ചവിട്ടിമെതിച്ച് ഒരു ഏകാധിപതിയുടെ തിട്ടൂരം.
എകെജി സെൻററിൽ നിന്നുള്ള ജനാധിപത്യ അട്ടിമറി.
കണ്ണൂർ സർവകലാശാലയിൽ
വൈസ് ചാൻസലർ ആയി ഗോപിനാഥ് രവീന്ദ്രന്റ പുനർനിയമനം.
60 വയസ്സ് സർവ്വകലാശാല ചട്ടത്തിൽ പ്രായപരിധി യുള്ള നിയമനം
61 വയസ്സുകാരന്
നിർലജ്ജം നൽകാൻ
പിണറായി വിജയന്
ജന്മാധാരം ആയി കിട്ടിയതല്ല
കേരളത്തിലെ യൂണിവേഴ്സിറ്റികൾ എന്നെങ്കിലും തിരിച്ചറിയുക.
എല്ലാ നിയമങ്ങളും ചട്ടങ്ങളും മറികടന്ന്
അസാധാരണമാം വിധം
രവീന്ദ്രനെ നിയമിക്കാൻ
നിങ്ങളെ നയിച്ച ചേതോവികാരം എന്താണെന്ന് തിരിച്ചറിയാൻ വലിയ വിവേകബുദ്ധി ഒന്നും വേണ്ട.
"ഉപകാരസ്മരണ"
മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക്
അസോസിയേറ്റ് പ്രൊഫസർ ആയി
പതിന്മടങ്ങ് യോഗ്യതയുള്ളവരെ മറികടന്ന്
റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുകാരി ആക്കാൻ
ധൈര്യം കാണിച്ച മഹാമനസ്കതക്ക്
പ്രത്യുപകാരം.
വിസി നിർണയസമിതി
പിരിച്ചുവിടുന്നു...
രാജ് ഭവൻ മുന്നറിയിപ്പ് തള്ളിക്കളയുന്നു...
പുനർ നിയമനത്തിന് ഉത്തരവിടുന്നു...
മുല്ലപ്പെരിയാർ പൊട്ടിയാൽ എന്ത് ?
നികുതി കുറച്ചില്ലെങ്കിലെന്ത് ?
പെൺകൊടിമാർ ആത്മഹത്യ ചെയ്താൽ എന്ത് ?
മരങ്ങൾ മുറിച്ച് കടത്തിയാൽ എന്ത് ?
കേരളം ലജ്ജിച്ചു തലതാഴ്ത്തുക.
Advertisment