/sathyam/media/post_attachments/n0qKr0c5yfVHXpBjvAbf.jpg)
കടുത്തുരുത്തി: വിഷൻ 2020 യിൽ ഉൾപ്പെടുത്തി 2016 - 2021 കാലഘട്ടത്തിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നടപ്പാക്കിയതും പുതിയതായി ഏറ്റെടുത്തതുമായ വിവിധ വികസന പദ്ധതികളുടെ നിർമ്മാണ പുരോഗതിയും യഥാർത്ഥ സാഹചര്യങ്ങളും വിലയിരുത്തുന്നതിന് വേണ്ടി അന്തിമ അവലോകന യോഗം നവംബർ 26 ന്, ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം കളക്ടറേറ്റിൽ ചേരുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കോട്ടയം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും പ്രധാന ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതാണ്. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ എംഎൽഎ ഫണ്ടിൽ പരിഗണിച്ചിട്ടുള്ള വിവിധ വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിന് യോഗത്തിൽ നടപടി സ്വീകരിക്കും. ഇപ്പോഴും നടപ്പാക്കാൻ കഴിയാത്ത പ്രവർത്തികളിൽ തുടർന്ന് സ്വീകരിക്കേണ്ട തീരുമാനങ്ങൾ യോഗത്തിൽ പരിശോധിച്ച ശേഷം കൈക്കൊള്ളുന്നതാണ്. പൊതു താൽപര്യത്തിൽ അംഗീകരിക്കുന്ന എല്ലാ പദ്ധതികളും 2021 - 25 വർഷത്തെ പുതിയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us