പാലക്കാട് : കടുത്ത മുസ്‌ലിം വിരുദ്ധ പ്രസ്താവനയുമായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുട്ടി.മുസ് ലീംകള്‍ക്ക് പന്നിയിറച്ചി ഹലാല്‍ ആണെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും അത്തരത്തില്‍ പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.പാലക്കാട് മമ്പറത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് സഞ്ജിത്തിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അബ്ദുല്ലക്കുട്ടി.സന്ദര്‍ശന ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടേയാണ് അബ്ദുല്ലക്കുട്ടിയുടെ വിവാദ പരാമര്‍ശം.ഒരു സംഘം ജിഹാദീ പണ്ഡിതന്മാരും മറ്റും യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിനേയും മുസ്‌ലീംകളേയും അപമാനിച്ചുകൊണ്ടിരിക്കുകയാണ്.
വിശക്കുന്നവന് പന്നി ഇറച്ചി ഹലാല്‍ ആക്കിയ ഇസ്‌ലാമിനെ ആധുനിക മനുഷ്യസമൂഹത്തിന് മുന്നില്‍ ഇവര്‍ അപമാനിക്കുന്നു. ഒരു നവോത്ഥാന നായകനില്ലാത്തതാണ് കേരളത്തിലെ മുസ്‌ലിം സമൂഹം നേരിടുന്ന പ്രശ്‌നം.ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ പ്രത്യേക ഭക്ഷണ സംസ്‌കാരം വേണമെന്ന് വാദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. തുപ്പല്‍ വിഷയത്തെ ന്യായീകരിക്കുന്ന ആലിമീംകളെ അറസ്റ്റ് ചെയ്യണം.ജിഹാദീ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത് മുസ്‌ലീംകളുടെ ഭക്ഷണം, വേഷം താടിവെക്കല്‍,വികൃതമായ വേഷം എന്നിവയിലൂടെ മുസ്‌ലിം സമൂഹത്തെ സിവില്‍ സൊസൈറ്റിയില്‍ നിന്നും മാറ്റിനിര്‍ത്തി സാംസ്‌കാരിക, സമൂഹിക രംഗങ്ങളില്‍ നിന്നും തടയുകയെന്ന താലീബാനിസമാണ് പ്രചരിപ്പിക്കുന്നത്.
ഇതിനെതിരായ പ്രതിഷേധമാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. അതേസമയം ഭക്ഷണത്തില്‍ തുപ്പുന്നു, ഹോട്ടലുകളില്‍ തുപ്പിയ ഭക്ഷണം വിളമ്പുന്നു എന്നെല്ലാമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളില്‍ താങ്കളുടെ അഭിപ്രായമെന്താണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറി പരസ്പര ബന്ധമില്ലാതെയാണ് അബ്ദുല്ലക്കുട്ടി സംസാരിച്ചത്. മലമൂത്രത്തില്‍ പോലും തുപ്പരുതെന്ന് പഠിപ്പിച്ച പ്രവാചകന്റെ മതത്തിലെ നേതാക്കള്‍ ഞങ്ങള്‍ തുപ്പും നിങ്ങള്‍ വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന് പറയുന്നു എന്നാണ് അബ്ദുല്ലക്കുട്ടി മറുപടി പറഞ്ഞത്. ഇത്തരക്കാരെ നിങ്ങള്‍ എന്തുകൊണ്ട് എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നില്ലെന്ന് അബ്ദുല്ലക്കുട്ടി മറുചോദ്യം ഉന്നയിക്കുകയും ചെയ്തു.