/sathyam/media/post_attachments/kOAvpKhLKLUoRkdqRKTR.jpg)
മണ്ണാർക്കാട്: നഗരസഭക്കു കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ സർക്കാർ പ്രൈമറി വിദ്യാലയങ്ങൾക്കും ഫർണിച്ചർ വിതരണം ചെയ്തുകൊണ്ട് മണ്ണാർക്കാട് നഗരസഭ മാതൃകയായി.നഗരസഭയുടെ പ്ലാൻ ഫണ്ടിൽ ഉൾപ്പെട്ട പ്രോജക്ട് വഴിയാണ് സർക്കാർ ഏജൻസിയായ എറണാകുളം കാഡ്കോ സെൻററിൽ നിന്നും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഫർണീച്ചറുകൾ എത്തിച്ചത്ത്. നടപ്പുവർഷം രണ്ടുലക്ഷം രൂപ ഉൾപ്പെടുന്ന മറ്റൊരു പ്രോജക്ട് കൂടി ഇപ്പോൾ പ്രവർത്തനാനുമതിക്കായി സമർപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
വൈകാതെ ആയത് കൂടി നിർവഹിക്കുന്നതിലൂടെ നഗരസഭക്കു കീഴിലുള്ള മുഴുവൻ സർക്കാർ പ്രൈമറി വിദ്യാലയങ്ങളുടെ പരിമിതികൾക്ക് പരിഹാരം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഫർണിച്ചർ വിതരണോൽഘാടനം മണ്ണാർക്കാട് ജി എം യു പി സ്കൂളിൽ നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീർ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഹംസ അധ്യക്ഷത വഹിച്ചു.നിർവഹണ ഉദ്യോഗസ്ഥൻ കെ.കെ വിനോദ് കുമാർ ,പിടിഎ പ്രസിഡണ്ട് കെ അബ്ദുൽ അമീർ ,എം വിജയരാഘവൻ ,കെ ലത, കെ.വി മുഹമ്മദാലി എന്നിവർ സംസാരിച്ചു.