13
Saturday August 2022
കേരളം

വിപണിയിലില്ലാത്ത റബറിന് വില ഉയര്‍ന്നിട്ട് കര്‍ഷകന് നേട്ടമില്ല: വി.സി.സെബാസ്റ്റ്യന്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, November 27, 2021

കോട്ടയം: വിപണിയിലില്ലാത്ത റബറിന് വില ഉയര്‍ന്നിട്ട് ചെറുകിട കര്‍ഷകന് യാതൊരു നേട്ടവുമില്ലെന്നും തുടര്‍ച്ചയായ മഴയും പ്രകൃതിക്ഷോഭങ്ങളും ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ റബര്‍ ടാപ്പിംഗ് പ്രതിസന്ധിയിലാക്കിയെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനവും, ഇലക്കേടും, പട്ടമരപ്പും, റബര്‍മരങ്ങളില്‍ വ്യാപകമായിരിക്കുന്ന മറ്റുരോഗങ്ങളും ഉത്പാദനം പുറകോട്ടടിച്ചു. മുന്‍കാലങ്ങളിലെ വിലത്തകര്‍ച്ചയില്‍ റബര്‍സംരക്ഷണം സാധാരണ കര്‍ഷകന് താങ്ങാനാവാതെ വന്നതും റബര്‍ കൃഷിയില്‍ നിന്ന് കര്‍ഷകര്‍ മറ്റുവിളകളിലേയ്ക്ക് മാറിയതും ഉത്പാദനം കുറയുവാന്‍ കാരണമായിട്ടുണ്ട്.

ആഗോളതലത്തില്‍ പ്രകൃതിദത്ത റബറിന്റെ ലഭ്യത കുറഞ്ഞതുമൂലം രാജ്യാന്തരവിപണിയിലും വില ഉയര്‍ന്നിട്ടുണ്ട്. ഇക്കാരണത്താല്‍ വ്യവസായികള്‍ക്ക് ഇറക്കുമതി ലാഭകരമല്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലൂണ്ടായ ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ ക്ഷാമവും ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാന റബറുല്പാദക രാജ്യങ്ങള്‍ വിളമാറ്റകൃഷിയെ പ്രോത്സാഹിപ്പിച്ച് പ്രകൃതിദത്ത റബറുല്പാദനം കുറച്ചുകൊണ്ടുവന്നിരിക്കുന്നതും രാജ്യാന്തര ഉല്പാദന ഇടിവിന്റെ കാരണമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും ശേഷം വ്യവസായിക മേഖലയും ടയര്‍ വിപണിയും കൂടുതല്‍ സജീവമായിരിക്കുമ്പോള്‍ പ്രകൃതിദത്തറബറിന്റെ ഉപഭോഗവും ഇറക്കുമതിയും സ്വാഭാവികമായി കൂടും. അതേസമയം വന്‍കിട വ്യാപാരികളും സ്റ്റോക്കിസ്റ്റുകളും കൈവശംവച്ചിരിക്കുന്ന റബര്‍ശേഖരം വിപണിയിലിറക്കാത്തതും വില ഉയരുവാന്‍ ഇടയായിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായി ടാപ്പിംഗ് പുനരാരംഭിക്കുന്ന മുറയ്ക്ക് ഈ ശേഖരം വിറ്റഴിക്കപ്പെടുമ്പോള്‍ വിലയിടിവും സൃഷ്ടിക്കപ്പെടാം.

റബര്‍ബോര്‍ഡും കേന്ദ്രസര്‍ക്കാരും കേരളത്തെ അവഗണിച്ച് കോടികള്‍ ചെലവഴിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് റബര്‍കൃഷി വ്യാപിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങളും ഉല്പാദനവര്‍ദ്ധനവിന് നിലവില്‍ ഗുണം ചെയ്തിട്ടില്ല. പക്ഷെ ഈ പ്രദേശങ്ങളിലെ വന്‍തോതിലുള്ള റബര്‍കൃഷി വ്യാപനം ഭാവിയില്‍ ഉല്പാദനനേട്ടമാകാനിടയുണ്ട്. റബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിപണിവിലയ്ക്ക് യാതൊരു അടിസ്ഥാനവും മാനദണ്ഡവുമില്ല. വിവിധ വിപണികളിലെ വിലകള്‍ ക്രോഡീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് റബര്‍ബോര്‍ഡ് മുന്‍കാലങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍തന്നെ വ്യവസായികളുടെ താല്പര്യസംരക്ഷണം മാത്രമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. റബര്‍ബോര്‍ഡ് വിലയ്ക്കല്ല മറിച്ച് വ്യാപാരിവിലയ്ക്കാണ് ചെറുകിട കര്‍ഷകര്‍ക്ക് റബര്‍ വില്ക്കാനാവുന്നത്. ഇത് റബര്‍ബോര്‍ഡ് വിലയേക്കാള്‍ ഏകദേശം 4-5 രൂപവരെ കുറവാണ്.

റബര്‍ബോര്‍ഡിന്റെ ഉല്പാദന, ഉപഭോഗ, ഇറക്കുമതി കണക്കുകളും പലപ്പോഴും യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതും കൃത്യതയില്ലാത്തതുമാണെന്ന് കര്‍ഷകര്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുത്തലുകള്‍ക്ക് ബോര്‍ഡ് ശ്രമിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുന്നു. ബോര്‍ഡും വ്യവസായികളും കാലങ്ങളായി പുറത്തുവിടുന്ന ഉല്പാദന, ഉപഭോഗ, ഇറക്കുമതി കണക്കുകളിലും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു.

ഏറ്റവും റബര്‍ ഉല്പാദനമുള്ള മാസങ്ങളിലെ ഉല്പാദനക്കുറവും വിദേശവിപണിയിലെ മാറ്റങ്ങളും ഇറക്കുമതിയിലെ പ്രതിസന്ധികളും മൂലം ഇപ്പോഴത്തെ റബര്‍ വിലവര്‍ദ്ധനവ് താല്ക്കാലിക ആശ്വാസം മാത്രമാണെന്നും വരും മാസങ്ങളില്‍ ഉല്പാദനക്കുറവ് ഉയര്‍ത്തിക്കാട്ടി ബ്ലോക്ക് റബറിന്റെയും ചണ്ടിപ്പാലിന്റെയും അനിയന്ത്രിത ഇറക്കുമതിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഈ നീക്കം വിപണിയില്‍ ഉയര്‍ത്താവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ഷകര്‍ ജാഗരൂഗരായിരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

More News

ലക്നൗ: ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ജയ്‌ഷെ മുഹമ്മദ് ഭീകരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹാരൻപുരിലെ കുന്ദകാല ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് നദീമാണ് (25) അറസ്റ്റിലായത്. ഇയാളുമായി ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. ആയുധ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോകാൻ നദീം തയാറായിരുന്നുവെന്നും ഇയാളുടെ ഫോൺ രേഖകളും സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

    പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പെട്ടെന്നുണ്ടാകുന്ന പരുക്കുകള്‍ക്കുമെല്ലാം പരിഹാരമായി നാം തേനിനെ ആശ്രയിക്കാറുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതല്‍ അണുബാധകള്‍ ഭേദപ്പെടുത്തുന്നതിന് വരെ തേൻ പ്രയോജനപ്രദമാണ്. ധാരാളം പോഷകങ്ങളടങ്ങിയത് എന്ന നിലയില്‍ തേനിനെ ഇത്തരത്തില്‍ ഔഷധമായി കണക്കാക്കുന്നതിലും തെറ്റില്ല. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ല് തേനിന്‍റെ കാര്യത്തിലും ബാധകമാണ്. വളരെ മിതമായ അളവിലേ പതിവായി തേൻ കഴിക്കാൻ പാടുള്ളൂ. അതുപോലെ തന്നെ ചിലര്‍ തേൻ പരിപൂര്‍ണമായും ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ഇത് മിക്കവര്‍ക്കും അറിയല്ലെന്നതാണ് സത്യം. ഔഷധഗുണമുണ്ടെന്നതിനാല്‍ […]

പ്രകൃതിയുടെ സംഗീതമാണ് നഞ്ചിയമ്മയുടേതെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കാന്‍ കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിച്ച ‘പാട്ടമ്മയ്ക്കൊപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറയൂര്‍ ശര്‍ക്കര പോലെ ശുദ്ധമാണ് നഞ്ചിയമ്മയുടെ സംഗീതമെന്ന് അദ്ദേഹം പറഞ്ഞു. കാറ്റിലും മഴയിലും കിളികളുടെ ശബ്ദത്തിലും സംഗീതമുണ്ട്. കിളികള്‍ പാടുന്നത് സംഗീതത്തിന്റെ നിയമവും സ്വരസ്ഥാനവും പഠിച്ചല്ല. സംഗീതത്തില്‍ കണക്കുകളും നിയമവും ആവശ്യമാണ്. എന്നാല്‍ കൂടുതലായാല്‍ അതും ഭാരമാണ്. സംഗീതജ്ഞര്‍ക്ക് മുമ്ബേ സംഗീതം ഉണ്ടായിട്ടില്ലേ എന്ന് ഒരിക്കല്‍ നഞ്ചിയമ്മ […]

ചേർത്തല:  അർത്തുങ്കൽ ആയിരം തൈ ഫിഷ് ലാൻഡിങ്ങിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരി(16)യുടെ മൃതദേഹം പുലർച്ചെ ചെത്തി ഹാർബറിനു സമീപം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് കടക്കരപള്ളി പഞ്ചായത്ത് മൂന്നാം വാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി 12-ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖ് (16) എന്നിവരെ കടലിൽ കാണാതായത്. വൈശാഖിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് പുലിമുട്ടിനു സമീപത്തുനിന്നു കണ്ടെത്തിയിരുന്നു. തീരദേശ പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റൽ ഗാർഡ്, മത്സ്യത്തൊഴിലാളികൾ […]

സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇന്ത്യൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ മീഷോ വിവിധ പ്രദേശങ്ങളിലെ 377 ദശലക്ഷം വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ അപ്ഡേഷൻ കൊണ്ടു വന്നിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം ഇപ്പോൾ മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ കൂടിയാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇ കൊമേഴ്സ് രംഗം എല്ലാവർക്കും എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകൾ കൂടി മീഷോ നിലവിൽ ഉൾപ്പെടുത്തിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ എന്നീ ഭാഷകളാണ് ആപ്പിൽ പുതുതായി […]

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥന് അപ്രതീക്ഷിത സ്ഥലംമാറ്റം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറായ രാധാകൃഷ്ണനെയാണ് സ്ഥലംമാറ്റിയത്.സ്വര്‍ണക്കടത്ത് കേസിന്റെ ആരംഭം മുതല്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണന്‍. ചെന്നൈയില്‍ 10 ദിവസത്തിനകം ജോയിന്‍ ചെയ്യാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കി. രാധാകൃഷ്ണന് സ്ഥലംമാറ്റം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പകരം ചുമതല ആര്‍ക്കെന്ന് വ്യക്തമല്ല. സ്പ്രിംഗ്ലര്‍ കേസില്‍ മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥലംംമാറ്റം. സ്വര്‍ണക്കടത്ത് കേസില്‍ രാധാകൃഷ്ണനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ […]

തിരുവനന്തപുരം:  പ്രശസ്ത പിന്നണി ഗായിക സിത്താര പാടിയ ഓണപ്പാട്ട് ഉണ്ടോ-ഉണ്ടേ  പുറത്തിറക്കിക്കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ‘എല്ലാവര്‍ക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന്’ എന്ന സന്ദേശവുമായെത്തുന്ന ഈ ഓണപ്പാട്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സിഇഒ നവാസ് മീരാന്‍, സിഎംഒ മനോജ് ലാല്‍വാനി, ജനപ്രിയ ഗായിക സിത്താര എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്. എല്ലാവരുടേതുമായ ഓണം ആഘോഷിക്കാന്‍ ഈ ഉല്‍സവ വേളയില്‍ എല്ലാവരേയും ക്ഷണിക്കുന്ന ഉണ്ടോ-ഉണ്ടേ ഈസ്റ്റേണ്‍ കോണ്ടിമെന്‍റാസാണ് ആശയസാക്ഷാല്‍ക്കാരം നിര്‍വഹിച്ചത്. ജനപ്രിയ ഗായിക സിത്താര, സംഗീത സംവിധായകനായ ബിജിബാല്‍, രചയിതാവ് റഫീക് അഹമ്മദ് എന്നിവര്‍ കേരളത്തിന്‍റെ ഉല്‍സവ വേളയ്ക്കൊത്തവിധം ഈ ഗാനം അവതരിപ്പിക്കുവാനായി ഒത്തൊരുമിക്കുകയായിരുന്നു. ഈ ഉല്‍സവകാലത്തിന്‍റെ എല്ലാ അംശങ്ങളും ഈ ഗാനത്തിലൂടെ ആഘോഷമാക്കുകയാണ്. കുടുംബങ്ങള്‍ അണിഞ്ഞൊരുങ്ങി ഒത്തുചേരുന്നതും പൂക്കളമിടുന്നതും വിഭവ സമൃദ്ധമായ സദ്യ […]

തിരുവനന്തപുരം: പാക്കിസ്ഥാനോടു കൂറുപുലർത്തുന്ന രാജ്യദ്രോഹിയായ കെ.ടി.ജലീലിനെ മഹാനാക്കി ഉയർത്തിയത് പിണറായി വിജയൻ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ പാപമാണെന്ന് ചെറിയാൻ ഫിലിപ്പ്. പിണറായി ചെയ്ത ഈ അധർമ്മത്തിന് ചരിത്രം ഒരിക്കലും മാപ്പു നൽകില്ലെന്ന് ചെറിയാൻ ഫിലിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു. ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ്‌ ‘‘പാക്കിസ്ഥാനോട് കൂറുപുലർത്തുന്ന രാജ്യദ്രോഹിയായ കെ.ടി ജലീലിനെ മഹാനാക്കി ഉയർത്തിയത് പിണറായി വിജയൻ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ പാപമാണ്. ഈ അധർമ്മത്തിന് ചരിത്രം ഒരിക്കലും മാപ്പു നൽകില്ല. മതതീവ്രവാദികളുടെ വോട്ടു […]

വർഷങ്ങളായി മലയാള ടെലിവിഷൻ രംഗത്ത് സജീവമായി അവതാരകയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് രഞ്ജിനി ഹരിദാസ്. 2000-ൽ ഫെമിന മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിനി അവതാരകയായി തിളങ്ങുന്നതിന് ഒപ്പം മോഡലിംഗ് രംഗത്തും സജീവമാണ്. ഇപ്പോഴിതാ ഒരു പ്രമുഖ മാഗസിന് വേണ്ടി രഞ്ജിനി ചെയ്ത ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോയാണ് വൈറലാവുന്നത്. സിദ്ധീഖുൽ അക്ബറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജാൻമോനി ദാസാണ് രഞ്ജിനിയ്ക്ക് ഷൂട്ടിനായി മേക്കപ്പ് ചെയ്തത്. അവതരണത്തിൽ തന്റേതായ ഒരു ശൈലി കൊണ്ട് വന്ന് പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാവുകയും […]

error: Content is protected !!