/sathyam/media/post_attachments/k6joVQRpGiufG9Zm0kH3.jpeg)
തിരൂർ : ക്യാമ്പസുകളിൽ സാമൂഹിക നീതിക്ക് വേണ്ടി എഴുന്നേറ്റ് നിൽക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ആവശ്യപ്പെട്ടു.
"കാൽപ്പനികതയുടെ പഴങ്കഥകളല്ല നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ" എന്ന തലകെട്ടിൽ കാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ തിരൂർ തുഞ്ചൻ എഴുത്തച്ഛന് മലയാള സർവകലാശാല കാമ്പസിൽ സംസ്ഥാന തല ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ നിന്നും ഷമീം വേങ്ങര ഏറ്റുവാങ്ങി.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് കെ.കെ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.ടി.എസ്.ഉമർ തങ്ങൾ, സി.പി.ശരീഫ്, ധാനിഷ് മൈലപ്പുറം തുടങ്ങിയവർ സംസാരിച്ചു. മലയാള യൂണിവേഴ്സിറ്റി പ്രസിഡന്റ് അർഷദ് സ്വാഗതവും, യൂണിറ്റ് സെക്രട്ടറി സബീല നന്ദി പറഞ്ഞു.