പൗരാവകാശം: പ്രഹസനമല്ല വേണ്ടത് പ്രവർത്തനം; ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ല സമ്മേളനം നടത്തി

New Update

publive-image

Advertisment

പാലക്കാട്: മത ഭാഷാ ലിംഗ വര്‍ണ്ണ രാഷ്ട്രീയ ഭേദമന്യേ എല്ലാ മനുഷ്യര്‍ക്കും ബാധകമായ അവകാശങ്ങളാണ് മനുഷ്യാവകാശ പ്രവർത്തനം.മനുഷ്യാവകാശത്തിന്റെ കാര്യത്തിൽ
പ്രഹസനമല്ല വേണ്ടത് പ്രവർത്തനമാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച് ആർ പി എം)ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു. എച്ച് ആർ പി എം ജില്ലാ സമ്മേളനം ഒലവക്കോട് എസ് വി പാലസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ. രാമചന്ദ്രൻ അധ്യക്ഷനായി.

മനുഷ്യാവകാശങ്ങള്‍ നിയമംമൂലം സംരക്ഷിക്കപ്പെടണം. സ്ത്രീയെന്നോ, പുരുഷനെന്നോ, ദേഭമില്ലാതെ എല്ലാവരുടെയും അവകാശങ്ങള്‍ക്കും ആത്മാഭിമാനത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. മനുഷ്യാവകാശ സംരക്ഷണത്തിലൂടെ മാത്രമേ ലോകത്തിന്റെ സുരക്ഷയും സമാധാനവും സാധ്യമാകൂ.ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എച്ച് ആർ പി എം രാജ്യവ്യാപകമായി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ പലപ്പോഴും ഗൗരവമായി പരിഗണിക്കുന്നില്ല.

ഇന്ത്യയില്‍ പലയിടങ്ങളിലും ഇപ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും രണ്ടാംതരം പൗരന്മാരായി കാണപ്പെടുന്നുണ്ട്. പ്രസംഗകർ പറഞ്ഞു. ‘മനുഷ്യാവകാശ പ്രവർത്തനവും സംഘടന സംവിധാനവും' എന്ന വിഷയത്തില്‍ ദീപക് യു.വി സംസാരിച്ചു. പ്രവർത്തന പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനവും സംഘടന ചർച്ചയും നടന്നത്.
അവകാശ സംരക്ഷണത്തിനും നീതി നിഷേധത്തിനും അഴിമതിക്കും സ്വജന പക്ഷപാതം എന്നിവക്കെതിരെ പോരാട്ടം ശക്തമാക്കുമെന്നും ഇതിനായി കൂടുതൽ വിപുലമായ കർമ സമിതി രൂപീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രവർത്തന സൗകര്യത്തിനായി താൽക്കാലിക പ്രവർത്തക സമിതി രൂപീകരിച്ചു.സുരേഷ് ബാബു,ഉണ്ണി വരദം, ജ്യോതി പ്രകാശ്, നസീർ, ഷഹർബാനു. പി, തുടങ്ങിയവർ പങ്കെടുത്തു.

Advertisment