വിദ്യാർഥികൾക്ക്‌ നവ്യാനുഭവമായി എൻ.എസ്‌.എസ്‌.വളണ്ടിയർമാർ കൃഷിയറിവു യാത്ര നടത്തി

New Update

publive-image

എടത്തനാട്ടുകര: നെൽകൃഷിയെക്കുറിച്ചും കൊയ്ത്തിനെക്കുറിച്ചും അറിവു പകരുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ്‌ യൂണിറ്റിനു കീഴിൽ സംഘടിപ്പിച്ച കൃഷി അറിവു യാത്ര വിദ്യാർഥികൾക്ക്‌ നവ്യാനുഭവമായി.

Advertisment

എടത്തനാട്ടുകര നാലുകണ്ടം ചേരിയാടൻ സൈതലവിയുടെ നെൽപാടത്തേക്കാണ്‌ അമ്പതോളം എൻ.എസ്‌.എസ്‌. വളണ്ടിയർമാർക്കായി കൃഷിയറിവു യാത്ര സംഘടിപ്പിച്ചത്‌.
നെൽ കൃഷിയുടെ വിവിധ ഘട്ടങ്ങൾ കർഷകരായ ചേരിയാടൻ സൈതലവി, ചേരിയാടൻ അബ്ദുൽ സലാം സലാം, ചേരിയാടൻ ഹംസ എന്നിവർ വിദ്യാർത്ഥികൾക്ക്‌ വിശദീകരിച്ചു കൊടുത്തു. കൊയ്ത്തിലും വിദ്യാർത്ഥികൾ പങ്കാളികളായി.

എൻ.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസർ സി.ജി.വിപിൻ, അധ്യാപകരായ സി.സിദ്ദീഖ്‌, സീനാ ആന്റണി, എൻ.എസ്‌.എസ്‌. വോളണ്ടിയർമാരായ അർച്ചന, ആഷ്‌ലി ഷാജി, ജോയൽ ബേബി, അബന, ഫിദ നസ്രീൻ എന്നിവർ നേതൃത്വം നൽകി.

Advertisment