കാസര്‍കോട്ട് പാറമടയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

New Update

publive-image

കാസര്‍കോട്: അമ്പലത്തറ കോളിയാറില്‍ പാറമടയിലുണ്ടായ സ്‌ഫോടനത്തില്‍ തൊഴിലാളി മരിച്ചു. രമേശന്‍ (50) എന്നയാള്‍ ആണ് മരിച്ചത്. വൈകുന്നേരം മൂന്നു മണിയോടെ ക്വാറിയോട് ചേര്‍ന്നുള്ള ഷെഡിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ രണ്ടു പേരെ കാഞ്ഞങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Advertisment
Advertisment