ചിക്കാഗോയില്‍ കാറപകടത്തില്‍ 22-കാരനായ മലയാളി യുവാവ് മരിച്ചു

New Update

publive-image

ചിക്കാഗോ : ചിക്കാഗോയില്‍ കാറപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കിഴക്കേക്കുറ്റ്‌ ബിജു - ഡോളി ദമ്പതികളുടെ രണ്ടാമത്തെ പുത്രനായ ജെഫിൻ കിഴക്കേക്കുറ്റ്‌ <22> ആണ് മരിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രി കഴിഞ്ഞാണ് അപകടമുണ്ടായത്.

Advertisment

ചിക്കാഗോ നഗരത്തിന് സമീപം ഇർവിങ് പാർക്ക് & മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള ഒരു മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും.

ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്, ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.

Advertisment