പണ്ഡിതന്മാർ സംശുദ്ധരായിരിക്കണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

മണ്ണാർക്കാട്: ആത്മീയ പണ്ഡിതന്മാർ വാക്കിലും പ്രവർത്തിയിലും സംശുദ്ധരായിരിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.ആത്മീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ത്യാഗമനോഭാവത്തോടൊപ്പം ഹൃദയവിശുദ്ധിയും ശരിയായ ഈമാന്റെ പ്രഭ ഹൃദയത്തിൽ നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.കോട്ടോപ്പാടം സി.കെ.എം സ്വാദിഖ് മുസ്‌ലിയാർ നഗറിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 50ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ ഉലമാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.ഓരോ പണ്ഡിതരിലും അടിസ്ഥാനഗുണങ്ങളുണ്ടായിരിക്കണം.നിയ്യത്ത് അനുസരിച്ച പ്രവർത്തനങ്ങൾക്ക് മാത്രമേ അർഹിക്കുന്ന വളർച്ച ലഭിക്കുകയുള്ളൂ.

Advertisment

പൂർവസൂരികളായ മുൻഗാമികൾ സഹിച്ച ത്യാഗങ്ങളുടേയും പ്രയാസങ്ങളുടേയും ഫലമാണ് ഇന്നത്തെ വളർച്ചയുടെ അടിസ്ഥാനം.വിദ്വേഷം, അസൂയ, അസഹിഷ്ണുത എന്നിവയില്ലാതെ നേതാക്കൾ പ്രവർത്തിച്ചതുകൊണ്ടാണ് സമസ്ത ഉന്നതിയിൽ എത്തിയത്. ഹൃദയവിശുദ്ധിയുള്ള വാക്കുകളും പ്രവർത്തിയും ഉറപ്പുവരുത്തിയാകണം പണ്ഡിതർ പ്രവർത്തിക്കേണ്ടത്. അദ്ഭുതങ്ങൾ കാണിക്കുന്നവരേയല്ല, അറിവുള്ളവരേയും സംശുദ്ധിയുള്ളവരേയുമാണ് വിശ്വാസികൾ പിൻപറ്റേണ്ടതെന്നും തങ്ങൾ പറഞ്ഞു.

ജില്ലാ ട്രഷറർ എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ അദ്യക്ഷനായി.സമസ്ത സെക്രട്ടറി പ്രൊഫ.കെ.ആലികുട്ടി മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.മുശാവറ അംഗം എം.വി.ഇസ്മാഈൽ മുസ്ലിയാർ, എം.പി മുസ്തഫൽ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുറഹ്മാൻ മുത്തുക്കായ തങ്ങൾ വല്ലപ്പുഴ, സി.പി വാപ്പു മുസ്ല്യാർ, കൊടക് അബ്ദുറഹ്മാൻ മുസ്ല്യാർ,സി.മുഹമ്മദാലി ഫൈസി കോട്ടോപ്പാടം,സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ, സി.പി മുഹമ്മദ് കുട്ടി, ബഷീർ ഫൈസി ആലത്തൂർ, എം.പി അബ്ദുൽ ഖാദർ ദാരിമി, ടി.എച്. സുലൈമാൻ ദാരിമി കോണിക്കഴി, സി.പി മുഹമ്മദ് കുട്ടി മുസ്ലിയാർ ചെമ്പുലങ്ങാട്, മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂർ, സി.മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ കരീം മുസ്ലിയാർ, ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്തഫ അശ്‌റഫി കക്കുപ്പടി, ഉസ്മാൻ ഫൈസി കച്ചേരിപറമ്പ്, ശമീർ ഫൈസി കോട്ടോപ്പാടം, ഇ.വി ഖാജാജ ദാരിമി തൂത, ടി.പി അബൂബക്കർ മുസ്ലിയാർ പാലക്കോട്, എ.പി ജലീൽ ഫൈസി, ടി.എ റസാഖ് മാസ്റ്റർ, നാസർ കാളംബാറ, സാദാ ലിയാഖത്തലിഖാൻ ഹാജി കല്ലടിക്കോട്, അഷ്‌റഫ് ഹാജി, റഹീം ഫൈസി, അൻവർസാദിഖ് ഫൈസി, സുബൈർ മൗലവി പ്രസംഗിച്ചു. പി.കെ ഇമ്പിച്ചി കോയതങ്ങൾ കൊടക്കാട് പതാക ഉയർത്തി.പി.കെ ഇമ്പിച്ചി കോയതങ്ങൾ പഴയ ലക്കിടി സമാപന പ്രാർത്ഥന നടത്തി. ജില്ല സെക്രട്ടറി ഇ. അലവി ഫൈസി കുളപ്പറമ്പ് സ്വാഗതവും ജില്ല വർക്കിംഗ് സെക്രട്ടറി കെ.സി അബൂബക്കർ ദാരിമി കച്ചേരിപറമ്പ് നന്ദിയും പറഞ്ഞു.

Advertisment