പ്രകൃതി സഹവാസ ക്യാമ്പ് ഡിസംബർ അവസാന വാരം

New Update

publive-image

പാലക്കാട്:ഗാന്ധിയൻ കളക്ടീവിൻ്റെയും,ഹരിത ഡവലപ്പ്മെൻ്റ് അസ്സോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ അവസാനവാരത്തിൽ പാലക്കാട് നെല്ലിയാമ്പതിയിൽ ത്രിദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന 30 യുവതീയുവാക്കൾക്കാണ് ക്യാമ്പിൽ പ്രവേശനം. യുവജനങ്ങളെ രാഷ്ട്രപുനർ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കുക,സ്വദേശി സംരംഭങ്ങൾ നടത്താനാവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുക,നേതൃത്വ പരിശീലനം നൽകുക,പരിസ്ഥിതി സംരക്ഷണത്തിൽ യുവജന പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയവയാണ് ക്യാമ്പിന്റെ ലക്‌ഷ്യം.

Advertisment

ട്രക്കിങ്ങ്,സംരംഭകത്വ പരിശീലനം, യോഗ പരിശീലനം,ഗ്രൂപ്പ് ചർച്ച, ഫീൽഡ് വിസിറ്റ്,വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകൾ തുടങ്ങിയ പരിപാടികളും ക്യാമ്പിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകരായ സണ്ണി പൈകട,ആറുമുഖൻ പത്തിച്ചിറ,എന്നിവർ അറിയിച്ചു.
താമസം, ഭക്ഷണം എന്നിവ സംഘാടകർ വഹിക്കും. യാത്രചെലവ് ക്യാമ്പ് അംഗങ്ങൾ വഹിക്കണം.താൽപ്പര്യമുള്ളവർ ഡിസംബർ 10 നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അന്വേഷണങ്ങൾക്ക്: 9207604997,9072995522.

Advertisment