നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; ഒരു പ്രതികൂടി അറസ്റ്റില്‍

New Update

publive-image

തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സാഗർപൂർ സ്വദേശി ഭാഗ്യരാജ് (22) ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണസംഘം ഡൽഹിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment

കോളേജ് വിദ്യാർത്ഥിയാണിയാൾ. കേസിൽ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇതോടെ പ്രവീണ പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രവീണയുടെ ചിത്രങ്ങൾക്ക് പുറമെ കുടുംബാംഗങ്ങളുടെ ഫോട്ടോയും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാഗ്യരാജിനേയും മണികണ്ഠനേയും അറസ്റ്റ് ചെയ്തത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന് നൽകിയ പരാതിക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പരാതിയിൽ നടപടി സ്വീകരിച്ചത്.

Advertisment