Advertisment

പാരമ്പര്യത്തിന്‍റെ പ്രതീകമായി തനിഷ്കിന്‍റെ പുതിയനിര ദോര്‍ മംഗല്യസൂത്രങ്ങള്‍

New Update

publive-image

Advertisment

കൊച്ചി: അനുപമമായ രൂപഭംഗിയുള്ള, പാരമ്പര്യത്തിന്‍റെ പ്രതീകമായ, പുതിയ ദോര്‍ മംഗല്യസൂത്രങ്ങള്‍ തനിഷ്ക് വിപണിയിലവതരിപ്പിച്ചു. സ്വര്‍ണത്തിലും ഡയമണ്ടിലുമായി നിര്‍മ്മിച്ചിരിക്കുന്ന ഇവ ഇന്നത്തെ വനിതയെ പ്രതിനിധീകരിക്കുന്നവയാണ്. പാരമ്പര്യങ്ങള്‍ നവീനമായ നിഴല്‍രൂപങ്ങളിലൂടെ സജീവമാക്കുന്ന സങ്കീര്‍ണമായ 15 രൂപകല്‍പ്പനകളാണ് പുതിയ ദോര്‍ മംഗല്യസൂത്ര കളക്ഷനിലുള്ളത്.

 

നമ്മുടെ പാരമ്പര്യത്തില്‍ ഉള്‍ച്ചേര്‍ന്നതാണ് പുരുഷനേയും സ്ത്രീയേയും എന്നന്നേയ്ക്കുമായി ഒന്നിച്ചു ചേര്‍ക്കുകയും സ്നേഹബന്ധത്തിലൂടെയും പങ്കാളിത്തത്തിലൂടെയും വളര്‍ത്തുകയും ചെയ്യുന്ന വിവാഹത്തിന്‍റെ ഏഴു പ്രതിജ്ഞകള്‍. ജീവിതകാലം മുഴുവന്‍ സുഹൃത്തുക്കളായിരിക്കുക, പരസ്പരം പരിപാലിക്കുക, ഒന്നിച്ച് ശക്തിയില്‍ വളരുക, സമ്പത്ത് സൂക്ഷിക്കുക, സന്തോഷവും സങ്കടങ്ങളും പങ്കുവയ്ക്കുക, കുടുംബത്തെ ശ്രദ്ധിക്കുക, എന്നും ഒന്നിച്ചായിരിക്കുക എന്നിവയാണ് അവ. തനിഷ്കിന്‍റെ പുതിയ ദോര്‍ ശേഖരത്തിലെ മംഗല്യസൂത്രങ്ങള്‍ ഈ ഏഴ് പ്രതിജ്ഞകളും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന രീതിയില്‍ അതില്‍ത്തന്നെ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

publive-image

പരമ്പരാഗത രൂപകല്‍പ്പനയിലുള്ള ഇഴകളുടെ ഘടകങ്ങള്‍ നവീനമായ രീതിയില്‍ മംഗല്യസൂത്രത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുകയാണ്. ഹിന്ദു വിവാഹത്തിലെ പവിത്രമായ ഘടകങ്ങളില്‍നിന്നാണ് ഇവയുടെ രൂപകല്‍പ്പന സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണമായി മധ്യത്തിലെ അഗ്നികുണ്ഡ് മംഗല്യസൂത്രയില്‍ പവിത്രമായ കൂടിച്ചേരലും അതിനുള്ള അനുഗ്രഹങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നു. അതിനുചുറ്റുമായി വെറ്റിലയില്‍ നിത്യമായ പ്രതിജ്ഞകള്‍ ദേവതകളുടെ സാന്നിദ്ധ്യമായി കൊത്തിയെടുത്തിരിക്കുന്നു.

ചില രൂപകല്‍പ്പനകളില്‍ തുറക്കാവുന്ന രീതിയിലുള്ള ചെപ്പുകളുണ്ട്. മനോഹരമായി ഇവയ്ക്കുള്ളില്‍ പ്രതിജ്ഞകള്‍ ഒറ്റവാക്കായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കലശരൂപത്തിലുള്ള സിന്ദൂര്‍ ധാനി മംഗല്യസൂത്ര വേദിക് കാലഘട്ടത്തിനു മുമ്പും പിമ്പുമുള്ള കാലത്തില്‍നിന്ന് പ്രാധാന്യം ഉള്‍ക്കൊള്ളുന്നവയാണ്. ജീവിതത്തിന്‍റെ അമൃത് അടങ്ങിയതായി കണക്കാക്കുന്നതും സമൃദ്ധിയുടെയും വിജ്ഞാനത്തിന്‍റെ നിത്യതയുടെയും അടയാളമായി കാണുന്നവയുമാണ്. ഹിന്ദു വിവാഹങ്ങളില്‍ കലശം എന്നത് വിവാഹകര്‍മ്മത്തില്‍ ദൈവം സാക്ഷിയാകുന്നു എന്നതിന്‍റെയും കുടത്തിലെ വെള്ളം ജീവന്‍ നല്കാനുള്ള പ്രകൃതീദേവിയുടെ ശക്തിയേയും പ്രതിനിധീകരിക്കുന്നു.

publive-image

നമ്മുടെ സംസ്കാരത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ് മംഗല്യസൂത്രങ്ങളെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ആഭരണ വിഭാഗ ഡിസൈന്‍ മേധാവി അഭിഷേക് രസ്തോഗി പറഞ്ഞു. സ്വന്തം സമൂഹത്തെ പ്രതിനിധീകരിക്കുന്നതിന് അപ്പുറം സ്വന്തം വ്യക്തിത്വത്തെയും വിശ്വാസങ്ങളേയും പ്രതിനിധീകരിക്കുന്നവയാണ് മംഗല്യസൂത്രം. ആധുനികതയുടെ സത്തയും പാരമ്പര്യത്തിന്‍റെ ശക്തമായ ഘടകങ്ങളും ഇവയിലുണ്ട്. കൂടാതെ വിവാഹത്തിന്‍റെ ഏഴ് പ്രതിജ്ഞകളെ മനോഹരമായി ഇതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Advertisment