/sathyam/media/post_attachments/0UvJpMvrhd1GJ0vq5S4B.jpg)
ഇടുക്കി: ഒന്നാമത് ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിന് 101 അംഗ സംഘടക സമിതി രൂപീകരിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ, ജില്ലയിലെ വിവിധ കായിക സംഘടനകൾ, ഒളിമ്പിക് വേവ് എന്നിവയുടെ പ്രതിനിധികളും,മാധ്യമ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
സുനിൽ സെബാസ്റ്റ്യൻ പ്രസിഡന്റും, എം.എസ്. പവനൻ ജനറൽ സെക്രട്ടറിയും , എം.എൻ ബാബു ചെയർമാനും, ബിനു ജെ. കൈമൾ സംഘാടക സമിതിയുടെ ഖജാൻജിയുമാണ്.
ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി. എം.എൽ.എ.മാരായ പി.ജെ.ജോസഫ് , എം.എം.മണി, വാഴൂർ സോമൻ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, ജില്ലാ പോലീസ് ചീഫ്, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയൊ സെബാസ്റ്റ്യൻ എന്നിവർ മുഖ്യ രക്ഷാധികാരികളും തൊടുപുഴ തഹസിൽദാർ ജോസുകുട്ടി ജോസഫ്, തൊടുപുഴ ഡിവൈ.എസ്.പി. കെ.സദൻ, ജില്ലാ മെഡിക്കൽ ഓഫീസർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി.രാജു തരണിയിൽ, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷ്, സെകട്ടറി വിനോദ് കണ്ണോളിൽ, ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ തോംസൺ ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർ ഒ.എസ്. ജയകുമാർ എന്നിവർ രക്ഷാധികാരികളുമാണ്.
തൊടുപുഴ ശ്രീ വിനായക ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സംഘടക സമിതി രൂപീകരണ യോഗം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉത്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. ചെയർമാൻ എം.എൻ ബാബു സ്വാഗതവും, എം.എസ് പവനൻ ആമുഖപ്രസംഗവും നടത്തി.
ആശംസകൾ നേർന്നു കൊണ്ട് ഡെപ്യൂട്ടി തഹസിൽദാർ ഒ.എസ്. ജയകുമാർ, കേരള ഒളിമ്പിക് അസോസിയേഷൻ ജോ സെകട്ടറി ശരത് യു. നായർ, റ്റി.സി. രാജൂ തരണിയിൽ, എൻ. രവീന്ദ്രൻ, ഡോ. ബോബു ആന്റണി എന്നിവർ ആശംസയും, കെ.ശശിധരൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, കേരള പത്രപ്രവർത്തക സഹകരണ സംഘം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഏയ്ഞ്ചൽ അടിമാലി എന്നിവരെ ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us