മകന്റെ വിവാഹം ക്ഷണിച്ച് മടങ്ങവെ വാഹനാപകടം; പരിക്കേറ്റ പിതാവ് മരിച്ചു

New Update

publive-image

Advertisment

രാജാക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. രാജാക്കാട് അടിവാരം കാപ്പിൽ ദിവാകരൻ (65) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് മകൻ സുജിതിന്റെ കല്യാണം ക്ഷണിക്കാനായി അരിവിളംചാലിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങും വഴിയാണ് ആത്മാവുസിറ്റിക്ക് സമീപം ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

ഗുരുതര പരിക്കേറ്റ ദിവാകരനും, ഭാര്യ സതിയും കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാർ ഓടിച്ചിരുന്ന സുജിതിന് നിസ്സാര പരിക്കേറ്റു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ .ഭാര്യ സതി രാജാക്കാട് മാനാംതടത്തിൽ കുടുംബാംഗം. മക്കൾ: സുജിത്, ശരത്. മരുമകൾ: സേതുലക്ഷ്മി.

Advertisment