/sathyam/media/post_attachments/QiYXZZh19yQutkpeXHoT.jpeg)
അഗളി : ശിശു മരണം സംഭവിച്ച അട്ടപ്പാടി ആദിവാസി ഊരുകളിൽ വെൽഫെയർ പാർട്ടി സംസ്ഥാന, ജില്ലാ നേതാക്കൾ സന്ദർശനം നടത്തി. ആദിവാസി ഊരുകളിലെ ശിശു മരണങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, പോഷഹാകാരക്കുറവു മൂലം കുഞ്ഞുങ്ങൾ മരണപ്പെടുന്ന അത്യന്തം ഗുരുതരമായ ജീവൻ പ്രശ്നങ്ങളോടുള്ള സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും ദീർഘകാലമായി ആദിവാസി ഊരുകളിൽ നിലനിൽക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സമഗ്രമായ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് അടിയന്തിരമായി സംസ്ഥാന സർക്കാർ നടപ്പാക്കണമെന്നും സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു.
/sathyam/media/post_attachments/1Ko7tZkH7mI0MNGPunPP.jpg)
പട്ടയം ലഭിച്ചിട്ടും ഭൂമി ലഭ്യമാവാത്ത നഞ്ചിയമ്മ ഉൾപ്പടെ ഉള്ളവരെ നേതാക്കൾ സന്ദർശിച്ച് പാർട്ടിയുടെ പിന്തുണ അറിയിച്ചു. ഈ ഡിസംബർ മാസം തന്നെ അട്ടപ്പാടിയിൽ ആദിവാസി നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും ഭൂമി നഷ്ടപ്പെട്ടവരെയും വിളിച്ചു ചേർത്ത് ആദിവാസികളുടെ ഭൂമി അടക്കമുള്ള ജീവിത പ്രശ്നങ്ങളിൽ പാർട്ടി പുതിയ മൂവ്മെന്റ് നടത്തുമെന്ന് സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു.
/sathyam/media/post_attachments/qBZa2PR4wDTEJVXDPzN9.jpeg)
സന്ദർശനത്തിൽ ഭൂസമര സമിതി സംസ്ഥാന കൺവീനർ ശഫീഖ് ചോഴിയക്കോട്,
ജില്ലാ മീഡിയ സെക്രട്ടറി കെ.വി അമീർ, ജില്ലാ സമര വകുപ്പ് കൺവീനർ സെയ്ദ് ഇബ്രാഹിം, മണ്ണാർക്കാട് മണ്ഡലം ഭാരവാഹികളായ ജമാൽ , അസീസ് .കെ എന്നിവർ സംബന്ധിച്ചു.