/sathyam/media/post_attachments/mff8ZvThpv1L6Y6xWelE.jpg)
മണ്ണാർക്കാട്: പൊതു ആരോഗ്യരക്ഷാ സംവിധാനവുമായി സാധാരണക്കാരെ ബന്ധിപ്പിക്കുന്ന ആശ പ്രവർത്തകർക്ക് കിറ്റ് നൽകി കരിമ്പ ഗ്രാമ പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രോഗ നിർണ്ണയ കിറ്റ് വിതരണവും ഡയാലിസിസ് രോഗികൾക്ക് യാത്ര ചെലവ് വിതരണവും നടത്തിയത്. ഭിന്ന ശേഷി ദിനത്തിൽ കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിപാടി കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ ബന്ധിതമായ ഏതൊരു ആവശ്യങ്ങളിലും അടിയന്തര ഘട്ടങ്ങളിലും പലപ്പോഴും ആദ്യം ലഭ്യമാകുന്ന,വാതിൽപ്പടി സേവനം എത്തിക്കുന്ന ആരോഗ്യ സുരക്ഷാ പ്രവർത്തകരാണ് ആശ പ്രവർത്തകരെന്ന് എംഎൽഎ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അധ്യക്ഷനായി. ഗിരിജന ആരോഗ്യ പദ്ധതി സുരക്ഷ ബുക്ക് പ്രകാശനവും രോഗികൾക്കുള്ള യാത്ര ബത്ത വിതരണവും നടത്തി. ആശ പ്രവർത്തകർ എം എൽ ക്ക് ഉപഹാരം സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന രാമചന്ദ്രൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, എച്ച്. ജാഫർ, കെ.സി.ഗിരീഷ്,
കെ.പ്രസന്ന, കെ.കെ.ചന്ദ്രൻ,റംലത്ത്,ബിന്ദു പ്രേമൻ,രാധിക, എൻ.കെ. നാരായണൻ കുട്ടി,
തുടങ്ങിയവർ പ്രസംഗിച്ചു.മെഡിക്കൽ ഓഫീസർ ബോബി മാണി സ്വാഗതവും ആശ വർക്കർ രത്നകുമാരി നന്ദിയും പറഞ്ഞു