Advertisment

പാലാ നഗരസഭ റെയിൽവേ റിസർവേഷൻ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചു: ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര

New Update

publive-image

Advertisment

പാലാ: നഗരസഭ റെയിൽവേ റിസർവേഷൻ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചതായി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര. 2012 ജനുവരി 12 മുതൽ പ്രവർത്തനം ആരംഭിച്ച റെയിൽവേ റിസർവേഷൻ കൗണ്ടർ, കോവിഡ് 19-ന്റെപശ്ചാത്തലത്തിൽ 2021 മാര്‍ച്ച്‌ മുതൽ പ്രവർത്തനം നിർത്തി വച്ചിരുന്നതാണ്.

എന്നാൽ ഇത് മുഖാന്തരം പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഒക്ടോബർ നാലാം തീയതി കൂടിയ കൗൺസിൽ, റെയിൽവേ കൗണ്ടർ വീണ്ടും തുറക്കുന്നതിന് തീരുമാനിക്കുകയും, സതേൺ റെയിൽവേ റൈഡറുടെ അനുവാദത്തോടെ വീണ്ടും പ്രവർത്തന സജ്ജം ആക്കുകയുമാണ് ചെയ്തിട്ടുള്ളത്.

സാധാരണ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള, റെയിൽവേ കൗണ്ടറിൽ നിന്നും ലഭിക്കുന്ന എല്ലാവിധ സേവനങ്ങളും ഇവിടെനിന്നും ലഭിക്കുമെന്നും ചെയർമാൻ അറിയിച്ചു. പൊതുജനങ്ങൾ ഇതിന്റെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തണമെന്നു കൂടി അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisment