/sathyam/media/post_attachments/7fdFg5lmhVHbAzjmMbe7.jpeg)
പാലക്കാട്: കിണാശ്ശേരി എൻ.എസ്.എസ് കരയോഗ തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ടി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ,യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി യൂണിയൻ കമ്മിറ്റി അംഗവും എം.എസ്.എസ് കോർഡിനേറ്ററുമായ എം.ദണ്ഡപാണി, ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു . കരയോഗം സെക്രട്ടറി കെ.കൃഷ്ണപ്രസാദ് പ്രവർത്തന റിപ്പോർട്ടും, ഖജാൻജി ദേവി ദാസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ചടങ്ങിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വരെ അനുമോദിച്ചു. വിദ്യാഭ്യാസ, ചികിത്സ ധനസഹായ വിതരണവും നടത്തി. കരയോഗം ഭാരവാഹികളായി ടി.ഉണ്ണികൃഷ്ണൻ ( പ്രസിഡൻ്റ്) കെ.എൻ .സുരേഷ് കുമാർ ( വൈസ് .പ്രസി ) കെ .കൃഷ്ണ പ്രസാദ് ( സെക്രട്ടറി) രാജേഷ് ( ജോ. സെക്ര) കെ.ജയരാമൻ ( ട്രഷറർ)
എന്നിവരെയും യൂണിയൻ പ്രതിനിധി കളായി അഡ്വ.കെ.കെ മേനോൻ, കെ .സുരേഷ് കുമാർ, ഇലക്ട്രൽ റോൾ മെംബറായി അഡ്വ.കെ.കെ മേനോൻ തെരഞ്ഞെടുത്തു
യോഗത്തിൽ പങ്കെടുത്ത ഏവർക്കും വനിതാ സമാജം പ്രസിഡൻ്റ് സരസ്വതി നന്ദി രേഖപെടുത്തി