New Update
Advertisment
പത്തനാപുരം: വീട്ടുവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ കഴുത്തില്‍ ഷാള്‍ മുറുക്കി ഭാര്യ കൊലപ്പെടുത്തി. പട്ടാഴി വടക്കേക്കരയില്‍ കടുവാത്തോട് സൈദാലി മന്‍സിലില്‍ ഷാജഹാന്‍ (43) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നിസ (37)യെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ച് വീട്ടിൽ എത്തുന്ന ഷാജഹാൻ എന്നും വഴക്കുണ്ടാക്കുകയും ഭാര്യ നിസയെ മർദ്ധിക്കുമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവില്‍ നിസ ഷാജഹാൻ്റെ കഴുത്തിൽ ഷാള്‍ മുറുക്കുകയും ഇതിനെതുടർന്ന് ഷാജഹാന്‍ അബോധാവസ്ഥയിൽ ആവുകയുമായിരുന്നു. ബന്ധുക്കള്‍ ഉടന്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.