പാലാ ഐങ്കൊമ്പില്‍ ആന വിരണ്ടോടി; ഭീതിയിലായി നാട്ടുകാര്‍

New Update

publive-image

പാലാ: ഐങ്കൊമ്പില്‍ ആന വിരണ്ടോടിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. വേണാട്ടുമറ്റത്തില്‍ കല്യാണി എന്ന ആനയാണ് വിരണ്ടോടി നാട്ടുകാരെ പരിഭ്രാന്തരാക്കിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

Advertisment

അഞ്ചാം മൈൽ ഭാഗത്തു നിന്നും ഓടിയ ആന ബൈപാസ് വഴി മരങ്ങാട് വരെ എത്തി. തിരികെ അഞ്ചാം മൈലിൽ എത്തി വീണ്ടും ഐങ്കൊമ്പ് വഴി ഓടിയ ആന മണക്കാട്ടില്ലത്ത് ബിജു കൊല്ലപ്പിള്ളി എന്നയാളുടെ പുരയിടത്തിൽ കയറി നിലയുറപ്പിച്ചു.

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ആനയെ തളയ്ക്കാനായത്. ആനയെ തളയ്ക്കുന്നതുവരെ പൊലീസ് ഗതാഗതം നിയന്ത്രിച്ചു.

Advertisment