നാടിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന ക്രിമിനലുകളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കരുത്; കേരള കോണ്‍ഗ്രസ് (എം)

New Update

publive-image

പാലാ: നാടിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സൈബര്‍ ആക്രമണം നടത്തുന്ന ക്രിമിനലുകളെ കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുണയ്ക്കരുതെന്ന് കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം ആവശ്യപ്പെട്ടു. നാടിന്റെ വൈവിധ്യവും സൗഹാര്‍ദ്ദപരമായ അന്തരീക്ഷവും മനസ്സിലാക്കാതെ ചിലര്‍ നടത്തുന്ന സാമൂഹിക മാധ്യമ അതിക്രമങ്ങള്‍ നാടിന് തന്നെ ആപത്താണ്.

Advertisment

ഇത് തിരിച്ചറിയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാകണം. ഇത്തരക്കാരെ സംരക്ഷിക്കാന്‍ തുനിയാതെ ഒറ്റപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിക്കേണ്ടത്. സാമൂഹിക മാധ്യമ ക്രിമിനലുകളെ സംരക്ഷിച്ചു പിടിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം തയ്യാറെടുക്കുന്നത് ഇവര്‍ക്ക് വളംവയ്ക്കുന്നതിന് തുല്യമാണെന്ന് ഫിലിപ് കുഴികുളം പറഞ്ഞു.

Advertisment