പ്രഭുദാസിൻറെ സ്ഥലംമാറ്റം റദ്ദാക്കണം: കേരള യൂത്ത് ഫ്രണ്ട്

New Update

publive-image

പാലക്കാട് : അട്ടപ്പാടിയിൽ നടക്കുന്ന അഴിമതി ചൂണ്ടിക്കാട്ടിയതിന്റ പേരിൽ രാഷ്ട്രീയ പകപോക്കൽ നടത്തി ഡോക്ടർ പ്രഭു ദാസിനെ സ്ഥലംമാറ്റിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ഐടി പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു .അട്ടപ്പാടിയിൽ ശിശുമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പരിചയസമ്പന്നനായ മെഡിക്കൽ ഓഫീസർ അനിവാര്യമാണെന്നിരിക്കെ സർക്കാർ എടുത്ത നടപടി കടുത്ത വഞ്ചനയാണ് അദ്ദേഹം കുറ്റപ്പെടുത്തി. കേരള യൂത്ത് ഫ്രണ്ട് നേതൃത്വം സംഗമവും ഓൺലൈൻ മെമ്പർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് പ്രജീഷ് പ്ലാക്കൽ അധ്യക്ഷതവഹിച്ചു . കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ജോബി ജോൺ , യൂത്ത് ഫ്രണ്ട് സംസ്ഥാന ജന: സെക്രട്ടറി കെ. വി കണ്ണൻ, ജയ്സ് ജോൺ വെട്ടിയാർ, പാർട്ടി നേതാക്കന്മാരായ കെ. ശിവരാജേഷ് , തോമസ് ജേക്കബ് , എൻ പി ചാക്കോ , എം. വി രാമചന്ദ്രൻ നായർ ,പി കെ മാധവ വാര്യർ , എൻ വി സാബു , വി എ ബെന്നി , സജിൻ ജോർജ് , എസ് അജയ് , ശബരി എലപ്പുള്ളി , ജിൻസ് ജോസ് , ഡിഡിൻ ദേവസ്യ , സുരേഷ് ബാബു, നൗഫൽ എന്നിവർ പ്രസംഗിച്ചു.

Advertisment