ദേവ മാതാ കോളേജിൽ ഊർജ്ജകിരൺ 2021-22 അവബോധ ക്ലാസ്സ്‌

New Update

publive-image

കുറവിലങ്ങാട് : ദേവ മാതാ കോളേജിന്റെ നേതൃത്വത്തിൽ സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി, സെന്റർ ഫോർ എൻവിയോൺ മെന്റ് ആൻഡ് ഡെവലപ്പ്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പൊതുജനങ്ങൾക്കായി ഊർജ്ജ കിരൺ 2021-22 'ഗോ ഇലക്ട്രിക് ക്യാമ്പയിൻ' അവബോധ ക്ലാസും, ഊർജ്ജ സംരക്ഷണ റാലിയും, ഒപ്പു ശേഖരണവും നടന്നു. പൊതു ജനങ്ങൾക്കായുള്ള ഊർജ്ജ സംരക്ഷണ അവബോധ ക്ലാസ്സ്‌ കടുത്തുരുത്തി എം എൽ എ അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

Advertisment

ദേവ മാതാ കോളേജ് ഫിസിക്സ്‌ വകുപ്പ് മേധാവി ഡോ. സജി അഗസ്റ്റിൻ ക്ലാസിനു നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ചു ദേവ മാതാ കോളേജ് ഫിസിക്സ്‌ ഡിപ്പാർട്മെന്റിന്റെയും, എൻ സി സി, എൻ എസ് എസ്, എസ് ഇ എസ് ആർ ഇ സി എന്നിവയുടെയും സഹകരണത്തോടെ നടന്ന ഊർജ്ജ സംരക്ഷണ റാലി കുറവിലങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. മിനി മത്തായി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ദേവ മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ടീനാ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ചു ഇലക്ട്രിക് ടൂ വീലറിന്റെ പ്രദർശനവും നടന്നു. തുടർന്ന് മ ജിഷ്യൻ ബെൻ നയിച്ച മാജിക്‌ ഷോയും നടത്തപ്പെട്ടു.

Advertisment