ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/post_attachments/S1qMOsgvGf5UWey05dr8.jpeg)
പെരിന്തൽമണ്ണ :നാടിന്റെ കാർഷിക സംസ്കൃതിയുടെ വേരുറപ്പിന് ആവേശകരമായ കന്നുതെളി മത്സരങ്ങൾ തുടങ്ങി. വയലിലൂടെ ശരവേഗത്തിൽ പായുന്ന കന്നുകളും ആർത്തുവിളിക്കുന്ന കാണികളും കോവിഡ് ഇടവേളയ്ക്കുശേഷം വീണ്ടും സജീവമാകുന്നു.ഇതിനായി പ്രത്യേകം പരിശീലനം നൽകിയ കാളകളെയും പോത്തുകളെയുമാണ് ഉപയോഗിക്കുന്നത്.മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് ഈ മത്സരത്തിലൂടെ പ്രകടമാകുന്നത്.മത്സരം കാണാൻ ദൂരദിക്കുകളിൽ നിന്നടക്കമുള്ള നൂറുകണക്കിന് കന്നുപൂട്ടു പ്രേമികൾ വയലുകളിൽ എത്താറുണ്ട്.
/sathyam/media/post_attachments/HM7gWMD2vxCNeXXxYzd9.jpeg)
പെരിന്തൽമണ്ണ മണ്ണുംകുളം കണ്ടത്തിൽ നൂറു കണക്കിന് കാളകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മൂർക്കനാട് കുഞ്ഞുട്ടി ട്രോഫികൾ വിതരണം ചെയ്തു. സൈത് കില്ലാടീസ്,ജുനൈസ് കുന്നക്കാവ്,ശുഐബ് ഒടമല,എന്നിവരുടെ കന്നുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ നേടി.പോത്ത് പൂട്ട് സംസ്ഥാന സമിതി നേതാക്കളായ തോട്ടോളി ഹുസൈൻ,കുഞ്ഞിപ്പ മൂർക്കനാട്,കുഞ്ഞാലിപ്പ വെട്ടിച്ചിറ,പി. കുഞ്ഞൂട്ടി,ആലിപ്പ,ബഷീർ. പി, മങ്കട കുഞ്ഞയമ്മദ്, കെല്ല സി.ടി.മുഹമ്മദ്,
20-21 ഭാരവാഹികളായ അച്യുതൻ പനച്ചിക്കുത്ത്, കൊളക്കാടൻ നാസർ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/post_attachments/j6wDM6xjuUVpMVzRI3qW.jpeg)
Advertisment