/sathyam/media/post_attachments/WvXjIJZ4EeegaGX0VRlk.jpeg)
കാഞ്ഞിരമറ്റം: അനന്ത സാധ്യതകളുള്ള അറബി ഭാഷ പഠനത്തിന് ഹൈസ്കൂൾ തലത്തിലും പഠന സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാഞ്ഞിരമറ്റം മുസ്ലിം കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂൾ നടപ്പാക്കി അതിനോടനുബന്ധിച്ച് സ്കൂളിനെ കാഞ്ഞിരമറ്റം മുസ്ലിം കോഡിനേഷൻ കമ്മിറ്റി (കെ.എം.സി.സി.) അന്താരാഷ്ട്ര അറബിക് ദിനത്തിൽ പ്രശംസ പത്രവും പുരസ്ക്കാരവും നൽകി ആദരിച്ചു. അനുമോദന ചടങ്ങ് ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ മദനി ഉദ്ഘാടനം ചെയ്തു.
ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ തലത്തിൽ അറബിക്ക് പഠനം സാധ്യമാക്കുന്നതിൽ മുസ്ലിം ലീഗ് , കെ.എം. സി.സി. കമ്മിറ്റികളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും പൊതു വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി ഇനിയും സഹായവും സഹകരണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ എം.സി.സി. ചെയർമാൻ കെ.എം. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എലിസബത്ത് അധ്യാപകരാ യ നദീറ റുബീന അനസ് ആമ്പല്ലൂർ, അബ്ദു' സലാം ഇസ്ലാഹി തുടങ്ങിയവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us