ക്രിസ്മസിനെ ഭക്തിസാന്ദ്രമാക്കാൻ മഞ്ജരിയുടെ വീഡിയോ ഗാനം

New Update

publive-image

Advertisment

യേശുക്രിസ്തുവിന്റെ കാരുണ്യവും സ്‌നേഹവും മനസുകളിൽ നിറച്ച് ക്രിസ്മസിനെ വരവേൽക്കാൻ പിന്നണി ഗായിക മഞ്ജരിയുടെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ' കാണിയ്ക്കയായി ' എന്ന ആൽബത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് യുവ സംഗീതസംവിധായകനായ പ്രശാന്ത് മോഹൻ എം.പിയാണ്.

' ഓരോ ദിനവും ഒരുക്കുമെൻ ദൈവമേ ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന ഫാദർ ഷൈജു ആർ.എമ്മാണ് നിർവഹിച്ചത്. അതിമനോഹരമായ രീതിയിൽ ഭക്തിനിർഭരമായ കുർബാന ദൃശ്യങ്ങളാണ് ഗാനത്തിന് മിഴിവേകുന്നത്. കാരിസ് ഓൺലൈൻ റേഡിയോയുടെ ബാനറിൽ ഡോ.അരുൺ.പി.ദേവാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. ദിവാകൃഷ്ണയാണ് ക്രിയേറ്റീവ് ഹെഡ്, ഡി.ഒ.പി നന്ദുകൃഷ്ണ വി.ജെ, ശ്രീരാഗ് സുരേഷ് പ്രോഗ്രാമ്മിംഗ് നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ മിക്‌സിംഗ് സുരേഷ് കൃഷ്ണനാണ്. ദീപക് രാജ്, ആകാശ്.ജെ.എസ്, ബാസിൽ വർഗീസ് എന്നിവരുടേതാണ് സാങ്കേതിക സഹായം. അശ്വന്ത്.എസ്.ബിജുവാണ് എഡിറ്റിംഗ് പൂർത്തിയാക്കിയത്.

Advertisment