/sathyam/media/post_attachments/ai9M6YWdavRSiGcWlzYC.png)
സമം ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച 25 വനിതകളെ പരിപാടിയിൽ ആദരിച്ചു.
ആദരിക്കപ്പെട്ട വനിതകള്‍
ഗിരിജ സുരേന്ദ്രന്‍ (ജനസേവനം), കെ.എസ് സലീഖ(ജനസേവനം), സുബൈദ ഇസ്ഹാക്ക് (ജനസേവനം) നഞ്ചിയമ്മ (ഗോത്ര കലാകാരി, പിന്നണിഗായിക) കെ.പി ശൈലജ (കവി), ഇന്ദുബാല ( കഥാകൃത്ത്, നോവലിസ്റ്റ്) ജ്യോതിഭായി പരിയാടത്ത് (കവി, ബ്ലോഗര്‍), സുകുമാരി നരേന്ദ്രമേനോന്‍ ( സംഗീതജ്ഞ), മേതില്‍ ദേവിക(നർത്തകി), വിനീത നെടുങ്ങാടി (നർത്തകി), മഞ്ജു മേനോന്‍ (ഗായിക), സുനിത നെടുങ്ങാടി (ഗസല്‍ ഗായിക,നടി), കാവുങ്കര ഭാര്‍ഗവി (തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന നാടകത്തില്‍ അഭിനയിച്ച നടി), ജിഷ അഭിനയ (നടി, സംവിധായിക), ശോഭ പഞ്ചമം (നടി, സംവിധായിക), ബീന പള്ളിപ്പുറം (നടി), സുജാത വിജയന്‍ (നടി, എന്‍ജിനീയര്‍), ബിജിമോള്‍ (കായികതാരം ), റവ.സിസ്റ്റര്‍ എസ്സേക്കിയേല്‍ (അധ്യാപിക), ഡോ.സി.പി ചിത്ര (അധ്യാപിക, സംഘാടക ), ഡോ.പി.ജി പാര്‍വതി (അധ്യാപിക, സംഘാടക), പ്രൊഫ.എന്‍.കെ ഗീത (അധ്യാപനം, നാടകം), എം.പദ്മിനി (അധ്യാപനം, സംഘാടനം), ബീന ഗോവിന്ദ് (സാമൂഹ്യ സേവനം, സാഹിത്യം), ഡോ.സോന (ആരോഗ്യം), കെ.പി രാജി(ആര്‍ക്കിടെക്ട്), രജിത ചെറുമറ്റം(നാടം).
പരിപാടിയോടനുബന്ധിച്ച് കവിതാലാപനം, മിഴാവ് മേള സംഗമം, സ്ത്രീപക്ഷ ഗാനങ്ങള്‍, തുള്ളല്‍ സമന്വയം, തിരുവാതിര, ഗോത്ര കലകളുടെ അവതരണം,വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാകാരന്‍മാരും കലാകരികളുടെയും നാടന്‍ പാട്ടുകള്‍, തിരുവാതിര, സംഗീതാര്‍ച്ചന, നൃത്ത നൃത്യങ്ങള്‍, സ്ത്രീകളുടെ തോല്‍പ്പാവക്കൂത്ത് എന്നിവയും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us