/sathyam/media/post_attachments/VrGoytqMXjV6TpAodeKq.jpeg)
ചാലക്കുടി: തിരുപ്പിറവി നാളിൽ ജനിയ്ക്കുന്ന കുഞ്ഞിന് സ്വർണ്ണനാണയം നൽകുന്ന പതിവ് ഇത്തവണയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി അധികൃതർ തെറ്റിച്ചില്ല. ക്രിസ്തുമസ്സ് ദിനത്തിൽ സാധാരണ പ്രസവത്തിലൂടെ ജനിയ്ക്കുന്ന കുഞ്ഞിനാണ് സ്വർണ്ണനാണയം നൽകുന്ന പതിവ്. പാവറട്ടി സ്വദേശികളായ ചെറുവത്തൂർ സിംസൺ-ആൻലിയ ദമ്പതികൾക്കാണ് ആൺ കുഞ്ഞു പിറന്നത്. യേശുവിന്റെ തിരുപ്പിറവി നാളിൽ തങ്ങൾക്ക് കുഞ്ഞുണ്ടായത് ഭാഗ്യമായി കരുതുന്നുവെന്ന് സിംസണും ആൻലിയയും പറഞ്ഞു.
ആശുപത്രി ഡയറക്ടർ ഡോ. ഫാ. ആന്റു ആലപ്പാടൻ അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. മനോജ് മേക്കാടത്ത്, ഫാ. നവീൻ ഊക്കൻ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് ഗോപുരം, ഗൈനക്കോളജി വിഭാഗം ഡോക്ടർ പ്രേമ മേനോൻ, ഡോ. റോംസി മാത്യു, പീഡിയാട്രിക് വിഭാഗം ഡോക്ടർ മുരളി എം.ആർ, ഗൈനക്കോളജി പീഡിയാട്രിക് വിഭാഗം നഴ്സുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കുഞ്ഞിന് സ്വർണ്ണനാണയം നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us