ഡീ. ജിതിന്‍ ഞവരക്കാട്ടിന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയര്‍പ്പണവും നടന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: ഡീ. ജിതിന്‍ ഞവരക്കാട്ടിന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയര്‍പ്പണവും നടന്നു. ഇന്ന് രാവിലെ 9.15-ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലായിരുന്നു ചടങ്ങുകള്‍. മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തിരുപ്പട്ടം നല്‍കി.

Advertisment

publive-image

സി. ജെന്നി ഞവരക്കാട്ട് എംഎസ്‌ജെ, ഞവരക്കാട്ട്-മണര്‍കാട്ട് കുടുംബാംഗങ്ങള്‍, തൃക്കാക്കര തിരുഹൃദയ മൈനര്‍ സെമിനാരി, തൃക്കാക്കര ഗുരുകുലം ഡിഗ്രി ഹൗസ്, മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, മദര്‍ & കമ്മ്യൂണിറ്റി, വികാരി വെരി. റെവ. ഫാ. ഡേവിസ് മാടവന, സഹവികാരിമാരായ റെവ. ഫാ. നെല്‍ബിന്‍ മുളവരിക്കല്‍, റെവ. ഫാ. ചാള്‍സ് തെറ്റയില്‍, ഇടവകയിലെ വൈദീകര്‍, സന്യസ്തര്‍, വൈദീകവിദ്യാര്‍ത്ഥികള്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

publive-image

പൗരോഹിത്യ സ്വീകരണത്തിനു ശേഷം വടുതല മേരിമാതാ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ നവവൈദികന് സ്വീകരണമൊരുക്കി. ഫാ. നെൽബിൻ മുളവരിക്കൽ( എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അസിസ്റ്റന്റ് വികാരി), ഫാ. ജോസ് വടക്കൻ (അസിസ്റ്റന്റ് വികാരി സെന്റ് മേരീസ് ഫൊറോന പള്ളി കൊരട്ടി), മിനി വിവേര (കൊച്ചി കോര്‍പ്പറേഷന്‍ 73ആം ഡിവിഷൻ കൗണ്സിലർ), സി. ക്ലെറ്റി എ. എസ്. എം. ഐ. (മദർ, ASMI Convent, Vaduthala), പോൾ കളപ്പുരക്കൽ (മേരിമാതാ കുടുംബയുയൂണിറ്റ് പ്രസിഡന്റ്), നവ വൈദീകൻ ഫാ. ജിതിൻ ഞവരക്കാട്ട്, നവവൈദീകന്റെ മാതാപിതാക്കൾ തുടങ്ങിയവര്‍ പങ്കെടുത്തു.

publive-image

Advertisment