"ദേവീ പ്രഭാവം": കുത്തിയോട്ടപ്പാട്ടുകളുടെ സമാഹാരം രചിച്ചു ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്  നേടി ഡോ. എൽ. ശ്രീരഞ്ജിനി

New Update

publive-image

ആലപ്പുഴ മാന്നാർ കുരട്ടിശ്ശേരി "വരദ"യിൽ ഡോ. എൽ. ശ്രീരഞ്ജിനി, പത്തനംതിട്ട ജില്ലയിൽ പരുമല ശ്രീ വലിയ പനയന്നാർകാവ്ദേവീ ക്ഷേത്രചരിതവും, ദേവീമാഹാത്മ്യവും ഉൾപ്പെടുത്തിക്കൊണ്ട് "ദേവീ പ്രഭാവം"എന്ന കുത്തിയോട്ടപ്പാട്ടുകളുടെ സമാഹാരം രചിച്ചു ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് സ്ഥാനം നേടി."കുത്തിയോട്ടപ്പാട്ടുകളെഴുതിയ ആദ്യ വനിത "എന്ന നിലയിലാണ് ഡോ. എൽ. ശ്രീരഞ്ജിനി റെക്കോർഡ് സ്ഥാപിച്ചത്.മാവേലിക്കര ചെട്ടികുളങ്ങര ദേവീ ചരിതം അടിസ്ഥാനമാക്കിയും കുത്തിയോട്ടപ്പാട്ടുകൾഎഴുതിയിട്ടുണ്ട്. ഇതു പ്രസിദ്ധീകരണത്തിനു തയ്യാറായിക്കൊണ്ടി രിക്കുകയാണ്.

Advertisment

പ്രസിദ്ധ സാമൂഹ്യ പ്രവർത്തകനും, കുത്തി യൊട്ടരചയിതാവുമായിരുന്ന പരുമല പടിഞ്ഞാറ്റേടത്തു തോപ്പിൽ ശ്രീ. കെ. അപ്പുക്കുട്ടനാദിശ്ശരുടെ ചെറുമകളാണ്, ശ്രീരഞ്ജിനി.
സാഹിത്യ രംഗത്തെന്നപോലെ സംഗീതരംഗത്തും സജീവമാണ്. കർണ്ണാടക സംഗീതത്തിൽ ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മാന്നാർ കുരട്ടിക്കാടു ശ്രീമൂകാംബിക കലാക്ഷേത്രം ഡയറക്ടറും, കലാസമിതി സെക്രട്ടറി യുമായി പ്രവർത്തിക്കുന്നു. നിർമ്മാണത്തിലിരി
ക്കുന്ന രണ്ടു സിനിമകൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചു.

ഗുരുചെങ്ങന്നൂർസംഗീതഅവാർഡ്, കാവാലം നാരായണപ്പണിക്കർ സ്മാരകസംഗീത-സാഹിത്യ പുരസ്‌കാരം, എം.എൽ.എ പ്രതിഭാപുരസ്‌കാരം, ക്രിയാറ്റിഫ് നോവൽ അവാർഡ്, പരസ്പരം മാസികയുടെ പി. കെ. ഗോപാലൻ സ്മാരക വൈദിക സാഹിത്യ അവാർഡ്, വിവിധ സംഘടനകളുടെ ഉപഹാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്.

രചനകൾ : പമ്പ, താരാട്ട് (കവിതാ സമാഹാരങ്ങൾ ) അമൃത വർഷിണി, ഒരേ പാതയിലെ സഞ്ചാരികൾ (ലഘു നോവലുകൾ ), "ദേവീ പ്രഭാവം "(കുത്തിയോട്ട പ്പാട്ടുകളുടെ സമാഹാരം ), അമൃത കല്ലോലിനി.

Advertisment