/sathyam/media/post_attachments/HWRcLS48N42q6BQKvJXY.jpg)
പാലക്കാട്: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 27.5 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. ഷാലിമാർ തിരുവന്തപുരം എക്സ്പ്രസിൽ റിസർവേഷൻ കമ്പാർട്ട്മെന്റില്‍ കഞ്ചാവുമായി തൃശ്ശൂരിലേക്ക് യാത്രചെയ്തിരുന്ന മൂന്നുപേരെ ആണ് പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവുമായി പിടികൂടിയത്.
ഉത്തം പത്ര (32), ഇയാളുടെ വനിതാ സുഹൃത്ത് കമാലി ക്രിസാനി (24), 15 വയസ്സുള്ള ഒരു പെൺകുട്ടി എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. നാലു ബാഗുകളിലായി കടത്തിക്കൊണ്ടു വന്നിരുന്ന കഞ്ചാവിന് 15 ലക്ഷത്തോളം രൂപ വില വരും.
ട്രെയിനിലെ പതിവ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് വനിതാ സുഹൃത്തിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കഞ്ചാവ് കടത്താൻ ഉപയോഗിച്ചത് ഉത്തoപത്ര പറഞ്ഞു. ഒഡീഷയിൽ നിന്നും വിശാഖപട്ടണത്ത് നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ വിൽപ്പന നടത്തിയശേഷം വിമാനമാർഗം തിരികെ വിശാഖപട്ടണo, ഒഡീഷഎന്നിവിടങ്ങളിലേക്കു തിരിച്ചു പോയി അവിടെ നിന്നും വീണ്ടും കഞ്ചാവ് കേരളത്തിലേക്ക് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വന്നു വില്പന നടത്തുന്നതാണ് ഉത്തം പത്രയുടെ രീതി.
പ്രതി ഇതിനുമുമ്പും കേരളത്തിലേക്ക് പലതവണ കഞ്ചാവ് കടത്തികൊണ്ട് വന്നു വില്പന നടത്തിയിരുന്നു എന്നാണ് വിവരം. പതിവ് രീതികളിൽനിന്ന് വ്യത്യസ്തമായി യുവതിയെയും പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെയും ഉപയോഗിച്ച് കഞ്ചാവ് കടത്തുന്ന രീതി പരീക്ഷിച്ചു നോക്കിയെങ്കിലും ആർപിഎഫ് ക്രൈം ഇന്റലിജെൻസ് ബ്രാഞ്ചും എക്സൈസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ ആണ് പാലക്കാട് വച്ച് തന്നെ പ്രതികളെ അതിവിദഗ്ദ്ധമായി പിടികൂടാനായത്.
പാലക്കാട് ആർപിഎഫ് കമാണ്ടന്റ് ജെതിൻ. ബി. രാജിന്റെ നിർദേശപ്രകാരം സി.ഐ. എൻ. കേശവദാസ്, എക്സൈസ് സി ഐ. പികെ സതീഷ്, ആർപിഎഫ് എസ്.ഐ എപി ദീപക്, എ.എസ്.ഐ സജി അഗസ്റ്റിൻ, എഇഐ സന്തോഷ്‌കുമാർ പി, ആർപിഎഫ് കോൺസ്റ്റബിൾ എൻ അശോക്, കോൺസ്റ്റബിൾ വി സവിൻ, സിഇഒമാരായ കെ ജഗജിത്, എം മഹേഷ്, ഡബ്ല്യുസിഇഒ രഞ്ജിനി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us