New Update
മലപ്പുറം: പൊന്നാനിയില്‍ മയിലിനെ കൊന്ന് കറിവെച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ അയ്യപ്പനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം പൊന്നാനി കുണ്ടുകടവില്‍ താമസിക്കുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു.
Advertisment
ഭക്ഷണത്തിനായി തയ്യാറാക്കിയ ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. പൊന്നാനി തുയ്യം ഭാഗത്ത് രണ്ട് മയിലുകളെ നാട്ടുകാര്‍ പതിവായി കണ്ടിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്.