New Update
/sathyam/media/post_attachments/2VkRr9cYtYzthlj7XLFe.jpg)
യെമന്‍ തീരത്ത് വെച്ച് ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇ ചരക്കുകപ്പലിൽ 2 മലയാളികൾ ഉൾപ്പെടെ 4 ഇന്ത്യക്കാരും. ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ അഖില്‍ രഘു (25) ആണ് കപ്പലിൽ കുടുങ്ങിയ ഒരാൾ. രണ്ടാമത്തെ മലയാളിയെയും മറ്റ് രണ്ട് ഇന്ത്യക്കാരെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല.
Advertisment
ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനും സഹമന്ത്രി വി മുരളീധരനും കത്തയച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് അഖിലിന്റെ ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
പടിഞ്ഞാറൻ യെമനിലെ ഹൊദൈദ തുറമുഖത്ത് നിന്നാണ് ചരക്ക് കപ്പൽ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ സെക്കൻഡ് എൻജിനീയറാണ് അഖിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us