ഗുരുവായൂരപ്പന് സുപ്രഭാതം പാടി ജയചന്ദ്രൻ; സി ഡി പ്രകാശനം ചെയ്തു

author-image
ജൂലി
New Update

publive-image

ഗുരുവായൂർ: ഗുരുവായൂരപ്പനുവേണ്ടി മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ വീണ്ടും പാടി. ഇനി ഗുരുവായൂർ ക്ഷേത്രനഗരി പുലരുന്നത് ആ ഭക്തിമയനാദ
സൗഭഗം കേട്ടായിരിക്കും. അന്തരിച്ച പ്രശസ്ത കവി പി.എം. പള്ളിപ്പാട്ട് രചിച്ച സുപ്രഭാതഗീതത്തിനു വേണ്ടിയാണ് ജയചന്ദ്രൻ പാടിയത്. എടപ്പാൾ ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ ചിത്ര ഗോപിനാഥൻ നിർമ്മിച്ച് പുറത്തിറക്കിയിരിക്കുന്ന 'ഗുരുവായൂരപ്പ സുപ്രഭാതം' സി.ഡി.യ്ക്കുവേണ്ടി ഈണമിട്ടിരിക്കുന്നത് ഇ. ജയകൃഷ്ണൻ ആണ്.

Advertisment

ഗുരുവായൂർ ക്ഷേത്ര നഗരിയിൽ നടന്ന പ്രകാശന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, ഗായകൻ പി. ജയചന്ദ്രൻ, ഗാനരചയിതാവ് ഹരിനാരായണൻ, സംഗീതസംവിധായകൻ ഇ. ജയകൃഷ്ണൻ, ചുമർച്ചിത്രകലാകാരൻ കെ.യു. കൃഷ്ണകുമാർ, ദേവസ്വം മെമ്പർ ഷാജി, ഗോകുൽ ഗോപിനാഥ്‌, നന്ദൻ, പി.വി. നാരായണൻ, ആത്മജൻ പള്ളിപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Advertisment