ഇരട്ട ചേമ്പര്‍ ലീഡ് ലെസ് പേസ് മേക്കര്‍ (മൈക്ര എവി) വിജയകരമായി ഘടിപ്പിച്ച് പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി

New Update

publive-image

കൊച്ചി: നഗര ചരിത്രത്തില്‍ ആദ്യമായി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ താഴ്ന്ന ഹൃദയമിടിപ്പും ഒന്നിലധികം രോഗാവസ്ഥകളും ഉള്ള 84-കാരനായ രോഗിയുടെ ഹൃദയത്തില്‍ ലോകത്തെ ഏറ്റവും ചെറിയ ഇരട്ട ചേമ്പര്‍ ലീഡ്‌ലെസ് പേസ്‌മേക്കര്‍ (മൈക്ര എവി) വിജയകരമായി ഘടിപ്പിച്ചു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ച ലീഡ്‌ലെസ് പേസ്‌മേക്കര്‍, പരമ്പരാഗത പേസ്മേക്കറിന്റെ പത്തിലൊന്ന് വലുപ്പത്തില്‍ ഏറ്റവും നൂതനമായ പേസിങ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന പുതിയ ഹൃദയ ഉപകരണമാണ്. മധ്യ കേരളത്തിലെ ആദ്യത്തെ ഇരട്ട ചേമ്പര്‍ ലീഡ്‌ലെസ് ഇംപ്ലാന്റാണിത്.

Advertisment

ഡോ.മഹേഷ് നളിന്‍ കുമാര്‍ (കാര്‍ഡിയോളജി ഡിപാര്‍ട്ട്‌മെന്റ് മേധാവിയും സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമാണ്), ഡോ.സാജന്‍ അഹ്മദ് ഇസഡ് (സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. അരുണ്‍കുമാര്‍ ജി (സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇംപ്ലാന്റ്.
പരമ്പരാഗത പേസ്മേക്കറുകളില്‍ നിന്ന് വ്യത്യസ്തമായി, മൈക്ര ട്രാന്‍സ്‌കത്തീറ്റര്‍ പേസിങ് സിസ്റ്റത്തിന് പേസിങ് തെറാപ്പി നല്‍കുന്നതിന് വയര്‍ (ലീഡ്) കൂടാതെ ചര്‍മ്മത്തിന് താഴെ ഒരു സര്‍ജിക്കല്‍ 'പോക്കറ്റ്' ആവശ്യമില്ല. മൈക്ര ഒരു അഡ്‌വാന്‍സ്ഡ് പേസിങ് സിസ്റ്റമാണ് (രണ്ട് ഗ്രാം മാത്രമാണ് ഭാരം).ഞരമ്പിലെ കീ ഹോള്‍ ദ്വാരത്തിലൂടെ പൂര്‍ണമായും ഹൃദയത്തിനുള്ളില്‍ പിടിപ്പിക്കാം.

ഇത് അദൃശ്യമാണ്, കാര്‍ഡിയാക് വയറുകളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളില്ലാതെ ഹൃദയത്തിലേക്ക് നേരിട്ട് ഘടിപ്പിക്കുന്നതിനാല്‍ പരമ്പരാഗത പേസ്‌മേക്കറുകള്‍ക്ക് സുരക്ഷിതമായ ബദലാകുന്നു. ദൃശ്യമല്ലാത്തതിനാല്‍ രോഗിക്ക് ശസ്ത്രക്രിയയുടെ ആഘാതം മറികടക്കാനും സാധാരണ ജീവിതത്തിലേക്ക് തടസങ്ങളില്ലാതെ മടങ്ങി വരാനും എളുപ്പം സാധിക്കും. പരമ്പരാഗത പേസ്‌മേക്കര്‍ രോഗികളുടെ നെഞ്ചില്‍ ഒരു പ്രത്യേക തടിപ്പിന് കാരണമാകുന്നു, ഇതുമായി പൊരുത്തപ്പെടാന്‍ പലര്‍ക്കും സമയമെടുക്കും.
ശരാശരി ബാറ്ററി ആയുസ് 8-13 വര്‍ഷമാണ്. 99 ശതമാനം ഇംപ്ലാന്റും വിജയകരമെന്നാണ് ക്ലിനിക്കല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നെഞ്ചില്‍ പാടോ, മുഴയോ ഇല്ലാത്തതിനാല്‍ ലീഡ് ലെസ് പേസ്‌മേക്കര്‍ രോഗിക്ക് പുതിയ അനുഭവം പകരുന്നു. ചര്‍മ്മത്തിനടിയില്‍ പേസ്‌മേക്കര്‍ ഉണ്ടെന്നതിന് ഒരു അടയാളങ്ങളുമുണ്ടാകില്ല.

Advertisment